ലുലുമാളിലെ സ്ഥിരം മോഷ്ടാവ്; കളവ് നടത്തിയ ഐസ്‌ക്രീം പാർലറിൽ വീണ്ടും എത്തിയത് വിനയായി; കയ്യോടെ പൊക്കി കടയുടമ; പിടിയിലായത് പെരുമ്പാവൂർ സ്വദേശി ഷാനവാസ്

0

കൊച്ചി: ഐസ്‌ക്രീം പാർലറിൽവെച്ച് ജീവനക്കാരന്റെ മൊബൈൽഫോൺ മോഷ്ടിച്ച യുവാവ് പിടിയിൽ. പെരുമ്പാവൂർ തണ്ടേക്കാട് പാറയിൽ വീട്ടിൽ ഷാനവാസ്(49) ആണ് അറസ്റ്റിലായത്. ഫെബ്രുവരി 19 നാണ് ലുലുമാളിലെ ഐസ്‌ക്രീം പാർലറിലെത്തിയ ഷാനവാസ് 30,000 രൂപയുടെ മൊബൈൽഫോൺ മോഷ്ടിച്ചത്.

നഷ്ടപ്പെട്ട ഫോൺ തിരിച്ച് കിട്ടില്ലെന്ന് ഉറപ്പിച്ചിരിക്കെയാണ് കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് മോഷ്ടാവ് കടയിലെത്തിയത്. സംശയം തോന്നിയ കടയിലെ ജീവനക്കാർ സി.സി.ടി.വി.യിലെ പഴയ ദൃശ്യങ്ങൾ പരിശോധിച്ചു. ആളെ തിരിച്ചറിഞ്ഞ കടയുടമ ഉടൻ കളമശ്ശേരി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോൾ മൊബൈൽഫോൺ മോഷ്ടിച്ചകാര്യം പ്രതി സമ്മതിച്ചു. പൊലീസ് മൊബൈൽഫോൺ കണ്ടെടുത്തിട്ടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply