കാമുകൻ തന്നെ പ്രേമിക്കുന്നതിനോടൊപ്പം കൂട്ടുകാരിയെയും പ്രേമിക്കുകയാണെന്ന് തിരിച്ചറിഞ്ഞ യുവതി കോണ്ടത്തിൽ മുളകെണ്ണ ഒഴിച്ച് പ്രതികാരം ചെയ്തു

0

ടെക്സസ് ∙ കാമുകൻ തന്നെ പ്രേമിക്കുന്നതിനോടൊപ്പം കൂട്ടുകാരിയെയും പ്രേമിക്കുകയാണെന്ന് തിരിച്ചറിഞ്ഞ യുവതി കോണ്ടത്തിൽ മുളകെണ്ണ ഒഴിച്ച് പ്രതികാരം ചെയ്തു. കാമുകനറിയാതെ കോണ്ടത്തിൽ മുളകെണ്ണ സിറിഞ്ച് വഴി ഇൻജെക്ട് ചെയ്യുകയായിരുന്നു. യുഎസിലെ ടെക്സസിലാണു സംഭവം.

2 വർഷം മുൻപാണ് 29 വയസ്സുകാരിയായ അഗസ്ത ചോക്ലേറ്റ് ബിസിനസ് നടത്തുന്ന യുവാവുമായി പ്രണയത്തിലാകുന്നത്. കാമുകൻ തന്റെ അടുത്ത സുഹൃത്തിനെയും പ്രണയിക്കുന്നുണ്ടെന്ന വിവരം അഗസ്ത അറിയുന്നത് അടുത്തകാലത്താണ്. ഇരുവരും തമ്മിലുള്ള രഹസ്യ സന്ദേശങ്ങൾ അഗസ്ത കണ്ടെത്തി. എങ്ങനെയെങ്കിലും കാമുകനിട്ടൊരു പണികൊടുക്കണമെന്ന ചിന്തയിൽ നിന്നാണു മുളകെണ്ണ പ്രയോഗം നടത്തുന്നത്.

യുവാവിന്റെ കാറിൽനിന്ന് കോണ്ടം ലഭിച്ചതോടെയാണ് യുവതിക്കു സംശയം തോന്നിയത്. ചോദിച്ചപ്പോൾ കളയാൻ മറന്നുപോയെന്നായിരുന്നു മറുപടി. തുടർന്ന് യുവാവിന്റെ ഫോൺ അഗസ്ത പരിശോധിച്ചു. അഞ്ചു വർഷത്തോളം തനിക്കു പരിചയമുള്ള സുഹൃത്തുമായുള്ള യുവാവിന്റെ ചാറ്റുകൾ അങ്ങനെയാണ് കണ്ടെത്തിയത്.

മുളകെണ്ണ തേച്ചത് മൂലമുള്ള നീറ്റലാണെന്ന് കാമുകന് ആദ്യം മനസ്സിലായില്ല, താൻ പുതുതായി വാങ്ങിയ ജെല്‍ മൂലമാണെന്ന് കരുതി വിവരം അഗസ്തയോട് പറഞ്ഞു. നീറ്റലെടുക്കുന്ന സ്വകാര്യഭാഗത്ത് ഐസ് വച്ചുതരാമെന്ന് പറഞ്ഞ അഗസ്ത മുളകെണ്ണ പുരട്ടിയ ഐസ് വച്ചുകൊടുത്ത് വീണ്ടും പ്രതികാരം വീട്ടി. ഇതോടെ കാര്യം പിടികിട്ടിയ കാമുകൻ മാപ്പ് പറഞ്ഞ് സ്ഥലം കാലിയാക്കി. തന്റെ സുഹൃത്തിനോട് ഇനിയൊരിക്കലും ക്ഷമിക്കാനാകില്ലെന്ന് പറയുന്ന അഗസ്ത, കാമുകന് ഒരു അവസരം കൂടി നൽകാൻ തയാറാണെന്ന് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here