രാജശ്രീ മഹേശ്വരി മക്ലാരന്‍ സ്ട്രാറ്റജിക് സൊല്യൂഷന്‍സ് പ്രസിഡണ്ട്

0

കൊച്ചി-മക്ലാരന്‍ സ്ട്രാറ്റജിക് സൊല്യൂഷന്‍സ് പ്രസിഡന്റായി രാജശ്രീ മഹേശ്വരിയെ നിയമിച്ചു. ഗാര്‍ട്ട്‌നറിന്റെ മുന്‍ എക്സിക്യൂട്ടീവ് പാര്‍ട്ണറായിരുന്നു രാജശ്രീ മഹേശ്വരി. വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മെഷീന്‍ ലേണിംഗില്‍ സ്‌പെഷ്യലൈസേഷനോടെ കമ്പ്യൂട്ടര്‍-സയന്‍സ് എഞ്ചിനീയറിംഗില്‍ ബിരുദം നേടിയിട്ടുള്ള  രാജശ്രീ വടക്കേ അമേരിക്കയിലുടനീളമുള്ള മുന്‍നിര സാങ്കേതിക സൊല്യൂഷനുകളിലും ആക്സെഞ്ചറിലും മറ്റ് ആഗോള കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങളിലും എപിഎസിയിലും രണ്ട് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുമായാണ് മക്്‌ലാരനില്‍ എത്തുന്നതെന്ന്  മക്ലാരന്‍ സ്ട്രാറ്റജിക് വെഞ്ച്വേഴ്സ് അറിയിച്ചു.
ആഗോളതലത്തില്‍ അഡൈ്വസറി സര്‍വീസ്, ഡൊമൈന്‍ കണ്‍സള്‍ട്ടിംഗ്, പ്രോഡക്ട് ആന്റ് പ്ലാറ്റ്‌ഫോം എഞ്ചിനീയറിംഗ് സര്‍വീസ്, ടെക്‌നോളജി സര്‍വീസ്, നിര്‍മിത ബുദ്ധി അധിഷ്ഠിത ചിപ്പ് ഡിസൈന്‍ സര്‍വീസ് തുടങ്ങിയ സേവനങ്ങളാണ് മക്്‌ലാരന്‍ സ്ട്രാറ്റജിക് സൊല്യൂഷന്‍സ് നല്‍കുന്നത്. ഇതിനായി 30ലധികം ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ കമ്പനികള്‍ മക്്‌ലാരന്‍  സ്ട്രാറ്റജിക് സൊല്യൂഷന് കീഴില്‍ പ്രവര്‍ത്തിക്കുന്നു.
രാജശ്രീ മഹേശ്വരിയുടെ ഗ്ലോബല്‍ ബിസിനസ് ലീഡര്‍ഷിപ്പും ആഴത്തിലുള്ള ടെക്‌നോളജി വൈദഗ്ധ്യവും അനുഭവ സമ്പത്തും ആഗോളവിപണിയില്‍ കമ്പനിയെ മുന്നോട്ടു നയിക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മക്്‌ലാരന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സാജന്‍ പിള്ള പറഞ്ഞു

Leave a Reply