‘പിണറായി കേരളത്തിന്റെ അഭിമാനം; ഗുണകരമായ പദ്ധതിക്കായി ഒറ്റക്കെട്ടായി നില്‍ക്കണം’; കെ റെയിലിനെ പിന്തുണച്ച് കെ വി തോമസ്

0

കണ്ണൂര്‍: കോണ്‍ഗ്രസിന്റെ വിലക്കിനിട സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത് സംസാരിച്ച് കെവി തോമസ്. സഖാക്കളെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് കെവി തോമസ് തന്റെ പ്രസംഗം ആരംഭിച്ചത്.

സെമിനാറില്‍ പങ്കെടുക്കാന്‍ വന്നത് ശരിയായ തീരുമാനമാണെന്നും ഉചിതമായ തീരുമാനം എടുക്കാന്‍ നിര്‍ദേശിച്ചത് പിണറായി വിജയനാണെന്നും കെ വി തോമസ് വേദിയില്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിന്റെ അഭിമാനമാണെന്ന് അദ്ദേഹം പ്രശംസിച്ചു. വൈപ്പിന്‍ പദ്ധതി പൂര്‍ത്തിയാക്കിയത് മുഖ്യമന്ത്രിയുടെ വില്‍പവര്‍ കൊണ്ടാണ്. കോവിഡിനെ ഏറ്റവും നന്നായി നേരിട്ടത് കേരളമാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here