പെർഫെക്ട് ഓക്കെ; സാരിയ്ക്ക് 25 വയസ്, അമ്മയുടെ സാരി ഉടുത്ത് മകൾ ​ഗൗരി

0

അമ്മയുടെ ഈ സാരി കൊള്ളാല്ലോ…ഞാൻ കോളേജിലൊന്ന് ഉടുത്തോട്ടേ…’ അമ്മയോട് ഇങ്ങനെ ചോദിക്കാത്ത
പെൺമക്കൾ ഉണ്ടാകില്ല. എത്ര വർഷം പഴക്കം വന്നാലും അമ്മയുടെ സാരികൾ പെൺമക്കൾക്ക് എന്നും വിലപ്പെട്ടതാണ്. ഇപ്പോഴിതാ അത്തരമൊരു സാരിക്കഥയാണ് ഇനി പറയാൻ പോകുന്നത്.

പെർഫെക്ട് ഓക്കെ; സാരിയ്ക്ക് 25 വയസ്, അമ്മയുടെ സാരി ഉടുത്ത് മകൾ ​ഗൗരി 1

അമ്മയുടെ 25 വർഷത്ത കാഞ്ചിപുരം സാരി ഉടുത്ത സന്തോഷത്തിലാണ് മകൾ ​ഗൗരി. കോളേജിലെ ഫെയർവെൽ പരിപാടിയ്ക്കാണ് ​ഗൗരി അമ്മയുടെ സാരി ഉടുത്തത്. ഡൽഹി യൂണിവേഴ്സിറ്റി രാംജാസ് കോളേജിലെ അവസാന വർഷ ബിരുദ വിദ്യാത്ഥിനിയാണ് ​ഗൗരി. അമ്മ ശാലിനിയുടെ കല്യാണത്തിന്റെ തലേ ദിവസത്തെ സാരിയാണ് മകൾ ​ഗൗരി ഉടുത്തത്.

ഫെയർവെൽ പരിപാടിയിൽ സാരി ഉടുത്തുള്ള ചിത്രങ്ങൾ അമ്മ ശാലിനി ഗൗരി ഫേസ് ബുക്കിൽ പങ്കുവച്ചു. മകൾ ​ഗൗരിയ്ക്ക് സാരിയോട് പ്രത്യേക ഇഷ്ടമാണുള്ളത്.ഫെയർവെൽ പരിപാടിയ്ക്ക് ​ഗൗരി കാഞ്ചിപുരം സാരി ഉടുത്തമ്പോൾ സുഹൃത്തുക്കളിൽ നിന്നും നല്ലൊരു പ്രതികരണമാണ് ലഭിച്ചത്. ഇത്രയും വർഷം ഈ സാരി എങ്ങനെയാണ് അമ്മ കാത്ത് സൂക്ഷിച്ചതെന്നാണ് മകളോട് പലരും ചോദിച്ചതെന്നും അമ്മ ശാലിനി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here