പ​ഞ്ചാ​ബി​ന് അ​ടി​തെ​റ്റി; ഹൈ​ദ​രാ​ബാ​ദി​ന് ജ​യം

0

മുംബൈ: ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റിൽ പഞ്ചാബ് കിംഗ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ഏഴ് വിക്കറ്റ് ജയം. സ്കോർ: പഞ്ചാബ് 20 ഓവറിൽ 151ന് ഓൾഒൗട്ട്. ഹൈദരാബാദ് 18.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 152..

ഹൈ​ദ​രാ​ബാ​ദി​നാ​യി ഓ​പ്പ​ണ​ർ അ​ഭി​ഷേ​ക് ശ​ർ​മ (25 പ​ന്തി​ൽ 31) മി​ക​ച്ച തു​ട​ക്ക​മാ​ണ് ഒ​രു​ക്കി​യ​ത്. എ​ന്നാ​ൽ നാ​യ​ക​ൻ കെ​യ്ൻ വി​ല്യം​സ​ണ്‍ (3) നി​രാ​ശ​പ്പെ​ടു​ത്തി. രാ​ഹു​ൽ ത്രി​പാ​തി 22 പ​ന്തി​ൽ 34 റ​ണ്‍​സെ​ടു​ത്തു.

പി​ന്നീ​ട് ഐ​ഡി​ൻ മാ​ർ​ക്ര​വും നി​ക്കോ​ളാ​സ് പൂ​ര​നും ചേ​ർ​ന്ന് ഹൈ​ദ​രാ​ബാ​ദി​നെ വി​ജ​യ​ത്തി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. 27 പ​ന്തി​ൽ 41 റ​ണ്‍​സു​മാ​യി മാ​ർ​ക്ര​വും 30 പ​ന്തി​ൽ 35 റ​ണ്‍​സു​മാ​യി പൂ​ര​നും പു​റ​ത്താ​കാ​തെ നി​ന്നു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത പ​ഞ്ചാ​ബി​നെ ലി​യാം ലി​വിം​ഗ്സ്റ്റ​ണി​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി പ്ര​ക​ട​ന​മാ​ണ് വ​ലി​യ ത​ക​ർ​ച്ച​യി​ൽ​നി​ന്നും ര​ക്ഷി​ച്ച​ത്. 33 പ​ന്തി​ൽ നാ​ല് സി​ക്സും അ​ഞ്ച് ഫോ​റും ഉ​ൾ​പ്പെ​ടെ 60 റ​ണ്‍​സാ​ണ് ലി​വിം​ഗ്സ്റ്റ​ണി​ന്‍റെ ബാ​റ്റി​ൽ​നി​ന്നും പി​റ​ന്ന​ത്.

ഷാ​രൂ​ഖ് ഖാ​ൻ 28 പ​ന്തി​ൽ 26 റ​ണ്‍​സും നേ​ടി. നാ​യ​ക​ൻ ശി​ഖ​ർ ധ​വാ​ൻ (0), പ്ര​ഭ്സി​മ്രാ​ൻ സിം​ഗ് (14), ജോ​ണി ബെ​യ​ർ​സ്റ്റോ (12), ജി​തേ​ഷ് ശ​ർ​മ (11), ഒ​ഡീ​ൻ​സ് സ്മി​ത്ത് (13) എ​ന്നി​വ​ർ​ക്ക് തി​ള​ങ്ങാ​നാ​യി​ല്ല.

ഹൈ​ദ​രാ​ബാ​ദി​നാ​യി ഉം​റാ​ൻ മാ​ലി​ക് നാ​ല് ഓ​വ​റി​ൽ 28 റ​ണ്‍​സ് വ​ഴ​ങ്ങി നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി. ഭൂ​വ​നേ​ശ്വ​ർ കു​മാ​ർ മൂ​ന്ന് വി​ക്ക​റ്റും നേ​ടി.

LEAVE A REPLY

Please enter your comment!
Please enter your name here