പി. ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി നിയമിച്ചതിനെതിരേ പി. ജയരാജന്‍റെ വിമർശനം

0

തിരുവനന്തപുരം: പി. ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി നിയമിച്ചതിനെതിരേ സിപിഎം സംസ്ഥാന സമിതിയിൽ പി. ജയരാജന്‍റെ വിമർശനം. നിയമനത്തിൽ സൂക്ഷ്മത പുലർത്തണമായിരുന്നെന്നും സെക്രട്ടറിയേറ്റ് തീരുമാനം പുനപരിശോധിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ നി​യ​മ​ന​ത്തി​ൽ ജാ​ഗ്ര​ത വേ​ണ​മാ​യി​രു​ന്നു. ശ​ശി​ക്കെ​തി​രേ പാ​ർ​ട്ടി​യി​ൽ എ​ന്തി​ന്‍റെ പേ​രി​ലാ​ണോ ന​ട​പ​ടി എ​ടു​ത്ത​ത്, അ​തേ തെ​റ്റു​ക​ൾ ആ​വ​ർ​ത്തി​ക്കാ​ൻ ഇ​ട​യു​ണ്ടെ​ന്നും ജ​യ​രാ​ജ​ൻ സം​സ്ഥാ​ന സ​മി​തി​യി​ൽ പ​റ​ഞ്ഞു.

താ​ൻ ഉ​ന്ന​യി​ക്കു​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് ത​ന്‍റെ കൈ​വ​ശം തെ​ളി​വു​ക​ളു​ണ്ടെ​ന്ന് ജ​യ​രാ​ജ​ൻ വ്യ​ക്ത​മാ​ക്കി. എ​ന്നി​ട്ട് എ​ന്തു​കൊ​ണ്ടാ​ണ് നേ​ര​ത്തേ ത​ന്നെ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​ല്ല. നി​യ​മ​നം ന​ട​ത്തു​മ്പോ​ഴാ​ണോ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ അ​റി​യി​ക്കേ​ണ്ട​തെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ചോ​ദി​ച്ചു.

എ​ന്നാ​ൽ സം​സ്ഥാ​ന സമിതിയിൽ കാ​ര്യ​ങ്ങ​ൾ വ​രു​മ്പോ​ഴ​ല്ലേ അറിയിക്കാൻ ക​ഴി​യു​ക​യു​ള്ളു​വെ​ന്നാ​ണ് ജ​യ​രാ​ജ​ന്‍റെ മ​റു​പ​ടി. മു​ഖ്യ​മ​ന്ത്രി​യു​ടെ പു​തി​യ പൊ​ളി​റ്റി​ക്ക​ല്‍ സെ​ക്ര​ട്ട​റി​യാ​യി പി. ​ശ​ശി​യെ ചൊ​വ്വാ​ഴ്ച​യാ​ണ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

പൊ​ളി​റ്റി​ക്ക​ല്‍ സെ​ക്ര​ട്ട​റി പ​ദ​വി​യി​ല്‍ നി​ന്നും പു​ത്ത​ല​ത്ത് ദി​നേ​ശ​ന്‍ ഒ​ഴി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പി. ​ശ​ശി​യെ നി​യ​മി​ച്ച​ത്. 1996ലെ ​എ​ൽ​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് ഇ.​കെ നാ​യ​നാ​ർ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ പി.​ശ​ശി പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here