ഒമാനില്‍ മൊത്തം ക്രൂഡ് ഓയില്‍ ഉത്പാദനത്തിൽ കുറവുണ്ടായതായി റിപ്പോര്‍ട്ട്

0

മസ്കറ്റ്: ഒമാനില്‍ മൊത്തം ക്രൂഡ് ഓയില്‍ ഉത്പാദനത്തിൽ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2022 ഫെബ്രുവരി അവസാനം വരെ കഴിഞ്ഞ വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ 30.4 ശതമാനത്തിന്‍റെ കുറവ് ഉണ്ടായതായതാണ് കണക്ക് . നാഷണല്‍ സെന്‍റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ആണ് ഇക്കാര്യം പുറത്തുവിട്ടത്.

കാ​റി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന എം91 ​ഇ​ന്ധ​നം ക​ഴി​ഞ്ഞ വ​ര്‍​ഷം 1,676,700 ബാ​ര​ലാ​യി​രു​ന്നു ഒ​മാ​നി​ൽ ഉ​ത്പാ​ദി​പ്പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ഈ ​വ​ര്‍​ഷം ഫെ​ബ്രു​വ​രി വ​രെ​യ​ത് 7.1 ശ​ത​മാ​നം കു​റ​ഞ്ഞ് 1,558,200 ബാ​ര​ലാ​യി. ഇ​തി​ല്‍ 1,824 ബാ​ര​ലാ​ണ് വി​ല്‍​പ്പ​ന ന​ട​ന്ന​ത്. പ്രീ​മി​യം ഇ​ന്ധ​ന​മാ​യ എം95​ന്‍റെ ഉ​ത്പാ​ദ​ന​ത്തി​ല്‍ 35.9 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ വി​ല്‍​പ്പ​ന​യി​ല്‍ 13.4 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വും രേ​ഖ​പ്പെ​ടു​ത്തി.

Leave a Reply