തലശേരി അതിരൂപതയ്ക്ക് പുതിയ അധ്യക്ഷന്‍; ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി സ്ഥാനമേറ്റു

0

തലശേരി അതിരൂപതയുടെ പുതിയ അധ്യക്ഷനായി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി സ്ഥാനമേറ്റു. തലശ്ശേരി സെന്റ് ജോസഫ് കത്തീഡ്രല്‍ പള്ളി അങ്കണത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രധാന കാര്‍മ്മികത്വം വഹിച്ചു.

അതിരൂപതയുടെ അധ്യക്ഷ പദവിയില്‍ നിന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, വിരമിക്കുന്ന ഒഴിവിലാണ് മാര്‍ പാംപ്ലാനിയുടെ നിയമനം. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ലിയോപോള്‍ദോ ജിറേല്ലി, സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഓസ്‌വാള്‍സ് ഗ്രേഷ്യസ്, കര്‍ദ്ദിനാള്‍ ബസേലീയോസ് ക്ലീമിസ് കാതോലിക്കാ ബാവ തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.

Leave a Reply