ഐപിഎൽ 2022 സീസണിൽ മുംബൈ ഇന്ത്യൻസിന്‍റെ ശനിദശ തുടരുന്നു

0

മുംബൈ: ഐപിഎൽ 2022 സീസണിൽ മുംബൈ ഇന്ത്യൻസിന്‍റെ ശനിദശ തുടരുന്നു. സീസണിൽ തുടർച്ചയായ ഏഴാം തോൽവിയോടെ രോഹിത്തും കൂട്ടരും തലകുനിച്ചു. ചെന്നൈ സൂപ്പർ കിംഗ്സിനോടാണ് ഇന്ന് മുംബൈ പരാജയപ്പെട്ടത്. മഹേന്ദ്ര സിംഗ് ധോണിയുടെ സൂപ്പർ ഫിനിഷിംഗാണ് മുംബൈയുടെ മോഹങ്ങൾ തല്ലിക്കെടുത്തിയത്. സ്കോർ: മുംബൈ 155-7, ചെന്നൈ 156-7

മൂ​ന്ന് വി​ക്ക​റ്റി​നാ​യി ചെ​ന്നൈ​യു​ടെ ജ​യം. ഈ ​സീ​സ​ണി​ലെ ര​ണ്ടാ​മ​ത്തെ ജ​യ​മാ​യി​രു​ന്നു ചെ​ന്നൈ​യു​ടേ​ത്. അ​വ​സാ​ന ഓ​വ​റി​ലെ അ​വ​സാ​ന നാ​ല് പ​ന്തി​ൽ 16 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്താ​യാ​യി​രു​ന്ന ധോ​ണി ചെ​ന്നൈ​യെ വി​ജ​യ​തേ​രി​ലേ​റ്റി​യ​ത്. 13 പ​ന്തി​ൽ ഒ​രു സി​ക്സും മൂ​ന്ന് ഫോ​റും ഉ​ൾ​പ്പെ​ടെ 28 റ​ണ്‍​സു​മാ​യി ധോ​ണി പു​റ​ത്താ​കാ​തെ നി​ന്നു. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ഡ്വെ​യ്ൻ പ്രി​ട്ടോ​റി​യ​സും (14 പ​ന്തി​ൽ 22) മി​ന്നും പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു.

35 പ​ന്തി​ൽ 40 റ​ണ്‍​സെ​ടു​ത്ത അ​ന്പാ​ട്ടി റാ​യി​ഡു​വാ​ണ് ചെ​ന്നൈ നി​ര​യി​ൽ ടോ​പ്സ്കോ​റ​ർ. റോ​ബി​ൻ ഉ​ത്ത​പ്പ-30, മി​ച്ച​ൽ സാ​ന്‍റ്ന​ർ-11, ശി​വം ദു​ബെ-13 റ​ണ്‍​സും നേ​ടി. മും​ബൈ​യ്ക്കാ​യി ഡാ​നി​യ​ൽ സാം​സ് നാ​ല് വി​ക്ക​റ്റ് നേ​ടി. ജ​യ​ദേ​വ് ഉ​ന​ദ്ക​ട്ട് ര​ണ്ട് വി​ക്ക​റ്റും വീ​ഴ്ത്തി.

തി​ല​ക് വ​ർ​മ്മ​യു​ടെ അ​ർ​ധ സെ​ഞ്ചു​റി പ്ര​ക​ട​ന​മാ​ണ് ത​ക​ർ​ച്ച​യി​ൽ​നി​ന്നും മും​ബൈ​യെ ര​ക്ഷി​ച്ച​ത്. ഓ​പ്പ​ണ​റു​മാ​രാ​യ രോ​ഹി​ത്ത് ശ​ർ​മ​യും ഇ​ഷാ​ൻ ശ​ർ​മ​യും പൂ​ജ്യ​ത്തി​ന് മ​ട​ങ്ങി​യ​പ്പോ​ൾ ഡെ​വാ​ൾ​ഡ് ബ്രെ​വി​സ് നാ​ല് റ​ണ്‍​സി​നും പ​വ​ലി​യ​ൻ ക​യ​റി. സൂ​ര്യ​കു​മാ​ർ യാ​ദ​വ്-21, ഹൃ​ത്വി​ക് ഷോ​ക്കീ​ൻ-25, പോ​ള്ളാ​ർ​ഡ്-14, ജ​യ​ദേ​വ് ഉ​ന​ദ്ക​ട്ട് 19 റ​ണ്‍​സും നേ​ടി.

43 പ​ന്തി​ൽ ര​ണ്ട് സി​ക്സും മൂ​ന്ന് ഫോ​റും ഉ​ൾ​പ്പെ​ടെ 51 റ​ണ്‍​സെ​ടു​ത്ത തി​ല​ക് വ​ർ​മ്മ പു​റ​ത്താ​കാ​തെ നി​ന്നു. ചെ​ന്നൈ​യ്ക്കാ​യി മു​കേ​ഷ് ചൗ​ധ​രി മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. ബ്രാ​വോ ര​ണ്ട് വി​ക്ക​റ്റും നേ​ടി.

Leave a Reply