കളിച്ചു കൊണ്ടിരുന്ന കുഞ്ഞിനെ മുടിയിൽ പിടിച്ചു തെരുവിലൂടെ വലിച്ചിഴച്ച് കുരങ്ങൻ; തലയിൽ ആഴത്തിൽ മുറിവേറ്റ് മൂന്ന് വയസ്സുകാരി

0

തെരുവിൽ കളിച്ചു കൊണ്ടിരുന്ന കുഞ്ഞിനെ തലമുടിയിൽ കടിച്ചു വലിച്ചു കൊണ്ടു പോയ് കുരങ്ങൻ. സ്‌കൂട്ടറിൽ കളിച്ചു കൊണ്ടിരുന്ന കുഞ്ഞിനെയാണ് പതുങ്ങി വന്ന കുരങ്ങൻ തള്ളി താഴെയിട്ട ശേഷം മുടിയിൽ കടിച്ചു പിടിച്ച് വലിച്ചിഴച്ചു കൊണ്ടു പോയത്. ഈ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആകുന്നത്. ഇത് കണ്ട് വഴിയിൽ ഇരുന്ന ആൾ ഓടി എത്തി കുട്ടിയെ രക്ഷിക്കുകയും ചെയ്തു.

തെക്ക് പടിഞ്ഞാറൻ ചൈനയിലെ ഷോങ്കിങിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് നാടിനെ നടുക്കിയ സംഭവം. ആളൊഴിഞ്ഞ തെരുവിൽ തന്റെ സ്‌കൂട്ടറിൽ ഒറ്റയ്ക്ക് കളിക്കുകയായിരുന്നു കുട്ടി. പെട്ടെന്നാണ് ഒരു കുരങ്ങൻ പതുങ്ങി പതുങ്ങി കുട്ടിയെ ലക്ഷ്യം വെച്ച് എത്തിയത്. കുട്ടിയുടെ തലയിൽ പിടിത്തമിട്ട കുരങ്ങൻ കുട്ടിയെ തള്ളിയിട്ട ശേഷം മുടിയിൽപിടിച്ച് വലിച്ചിഴച്ചു കൊണ്ട് പോകുകയായിരുന്നു.

വഴിയിൽ ഇരുന്ന ഒരാൾ ഇത് കാണുകയും ഓടി എത്തി കുട്ടിയെ രക്ഷിക്കുകയും ആയിരുന്നു. കുട്ടിയുടെ തലയിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. നേരത്തെയും ഗ്രാമത്തിൽ ഈ കുരങ്ങ് ആക്രമണം നടത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമാണ് ഒരു കുഞ്ഞിനെ ആക്രമിക്കുന്നത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് കുത്തിവയ്‌പ്പ് എടുത്തു. കുരങ്ങനെ പിടിക്കാൻ പൊലീസ് ശ്രമം നടത്തി എങ്കിലും കിട്ടിയില്ല.

Leave a Reply