മോ​ദി-​ബൈ​ഡ​ൻ ച​ർ​ച്ച തി​ങ്ക​ളാ​ഴ്ച; ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം അ​വ​ലോ​ക​നം ചെ​യ്യും

0

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്‍റ് ജോ ബൈഡനുമായി ചർച്ച നടത്തും. തിങ്കളാഴ്ച വെർച്വലായാണ് ഇരുവരും ചർച്ച നടത്തുക. റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണ ഇടപാടുകൾക്കെതിരേ പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള സമ്മർദം വർധിക്കുന്നതിനിടെയാണ് കൂടിക്കാഴ്ച.

ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം പ്ര​ധാ​ന​മാ​യും അ​വ​ലോ​ക​നം ചെ​യ്യും. ദ​ക്ഷി​ണേ​ഷ്യ​യി​ലെ സ​മീ​പ​കാ​ല സം​ഭ​വ​വി​കാ​സ​ങ്ങ​ൾ, ഇ​ന്തോ-​പ​സ​ഫി​ക് മേ​ഖ​ല, ആ​ഗോ​ള പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് ഇ​രു​നേ​താ​ക്ക​ളും ച​ർ​ച്ച ന​ട​ത്തു​മെ​ന്ന് ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here