ബൈക്കിന്റെ മുൻപിലെ പൗച്ചിൽ സൂക്ഷിക്കുന്നത് നിരവധി കല്ലുകൾ; ഓവർടേക്ക് ചെയ്യുന്ന വാഹനങ്ങളെ എറിഞ്ഞ് തകർക്കും; ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മത്സ്യത്തൊഴിലാളിയെ അറസ്റ്റ് ചെയ്ത് പോലീസ്

0

കണ്ണൂർ: ഓവർടേക്ക് ചെയ്യുന്ന വാഹങ്ങളെ കല്ലെറിയുന്ന മത്സ്യത്തൊഴിലാളി അറസ്റ്റിൽ. ചാല ഈസ്റ്റ് പൊതുവാച്ചേരി റോഡിലെ വാഴയിൽ വീട്ടിൽ ഷംസീറാണ (47) കണ്ണൂർ ടൗൺ പൊലിസിന്റെ പിടിയിലായത്. ആംബുലൻസ് അടക്കമുള്ള ഏഴോളം വാഹനങ്ങളാണ് ഇയാൾ എറിഞ്ഞു തകർത്തത്.

താഴെ ചൊവ്വ കിഴുത്തള്ളി ബൈപാസിൽ വച്ചാണ് ഇയാൾ രണ്ട് ആംബുലൻസടക്കം ഏഴുവാഹനങ്ങൾ കല്ലെറിഞ്ഞു തകർത്തത്. കണ്ണൂർ എ.കെ.ജി ആശുപത്രി, ചാല മംമ്‌സ് എന്നീ ആശുപത്രികളുടെ ആംബുലൻസുകൾക്ക് കേടുപറ്റി. കഴിഞ്ഞ ദിവസം താഴെ ചൊവ്വ കിഴുത്തള്ളി ബൈപ്പാസിൽ വെച്ചു താണ സ്വദേശിയായ തസ്ലിം സഞ്ചരിച്ച ഫോക്‌സ് വാഗൺ കാറിന് നേരെയും കല്ലേറുണ്ടായി. കല്ലേറിൽ അപകടങ്ങൾ ഒന്നും പറ്റിയിട്ടില്ലെങ്കിലും വാഹനങ്ങളുടെ ചില്ലുകൾ തകർന്നിട്ടുണ്ട്

Leave a Reply