പ്രണയിച്ച യുവതിയുടെ നഗ്നചിത്രങ്ങൾ വാട്സാപ്പിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ.

0

മൂന്നാർ: പ്രണയിച്ച യുവതിയുടെ നഗ്നചിത്രങ്ങൾ വാട്സാപ്പിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. മൂന്നാർ നല്ലതണ്ണി എസ്റ്റേറ്റ് ഈസ്റ്റ് ഡിവിഷനിൽ ഡി.സന്തോഷിനെ(27)യാണ് എസ്എച്ച്ഒ കെ.പി.മനേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

അയൽവാസിയും തമിഴ്നാട്ടിൽ ബിരുദ വിദ്യാർഥിനിയുമായ യുവതിയുടെ നഗ്നചിത്രങ്ങൾ വിവാഹവാഗ്ദാനം നൽകി സന്തോഷ് കൈക്കലാക്കിയിരുന്നു. യുവതി തമിഴ്നാട്ടിൽ മറ്റൊരു യുവാവുമായി അടുപ്പത്തിലായതായി വിവരം ലഭിച്ചതോടെ സന്തോഷ് നഗ്നചിത്രങ്ങൾ പലർക്കും വാട്സാപ്പിൽ അയയ്ക്കുകയായിരുന്നു. എസ്ഐ കെ.ഡി.മണിയൻ, എഎസ്ഐ സജി എം.ജോസഫ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here