മാലിദ്വീപ് ചരക്കുകപ്പലിൽ മലയാളിയെ കാണാതായി; അപ്രത്യക്ഷനായത് പാക് കടൽ മേഖലയിൽ വെച്ച്; കേന്ദ്ര ഇടപെടൽ തേടി കുടുംബം

0

തൃശൂർ: മാലിദ്വീപിലെ ചരക്കുക്കപ്പൽ ജീവനക്കാരനായ മലയാളി യുവാവിനെ കാണാതായി. തൃശൂർ കാഞ്ഞാണി സ്വദേശി കെ എസ് ആദിത്യനെ (22) യാണ് കാണാതായത്. മാലിദ്വീപില്‍ നിന്ന് ഒമാനിലേയ്ക്കു പോകുകയായിരുന്ന ചരക്കുക്കപ്പലില്‍ ജോലിക്കാരനായിരുന്നു തൃശൂര്‍ കാഞ്ഞാണി സ്വദേശി കെ. എസ് ആദിത്യൻ.

കഴിഞ്ഞ പതിനഞ്ചിന് രാവിലെ അഞ്ചരയോടെ കപ്പലിലെ പാചകശാലയില്‍ ജോലിയ്ക്കു കയറേണ്ടതായിരുന്നു. തലേന്നു രാത്രി വരെ കപ്പലില്‍ ജോലി ചെയ്തിരുന്നു. പിന്നീട്, ആരും ആദിത്യനെ കണ്ടിട്ടില്ല. പാക്കിസ്ഥാന്‍ കടല്‍മേഖലയിലാണ് ആദിത്യനെ കാണാതായെന്ന് കപ്പല്‍ ജീവനക്കാര്‍ ബന്ധുക്കളെ അറിയിച്ചു. തലേന്നു രാത്രി 11.30 വരെ കപ്പലിൽ ജോലി ചെയ്തിരുന്നു. പിന്നീട്, ആരും ആദിത്യത്തിനെ കണ്ടിട്ടില്ല. കപ്പലിന്റെ ക്യാപ്റ്റന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആദിത്യനെ കണ്ടെത്താനായില്ല. എം.പിമാര്‍ മുഖേന കേന്ദ്രസര്‍ക്കാരിന്‍റെ സഹായം തേടിയിട്ടുണ്ട് കുടുംബം.

സുനില്‍കുമാര്‍, ബിന്ദു ദമ്പതികളുടെ രണ്ടുമക്കളില്‍ ഒരാളാണ് കാണാതായ ആദിത്. കപ്പലിലെ പാചകശാലയില്‍ സഹായി ആയിട്ടായിരുന്നു നിയമനം. ആദ്യമായി കിട്ടിയ ജോലിയായിരുന്നു. കഴിഞ്ഞ ഒന്‍പതിനാണ് വീട്ടില്‍ നിന്ന് പോയത്. ആദിത്യനെ കണ്ടെത്താന്‍ പാക്കിസ്ഥാന്‍ കോസ്റ്റ് ഗാര്‍ഡിന്റെ സഹായം തേടിയെങ്കിലും ഫലമുണ്ടായില്ല. മകന്റെ മടങ്ങിവരവ് കാത്ത് ശുഭപ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഈ കുടുംബം. എന്താണ്, ആദിത്യന് സംഭവിച്ചതെന്ന് അറിയാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലാണ് കുടുംബം പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here