മണ്ണിടിച്ചില്‍, 11കാരന്‍ ഫ്രിഡ്ജില്‍ കഴിച്ചുകൂട്ടിയത് 20 മണിക്കൂര്‍; അത്ഭുതകരമായ രക്ഷപെടല്‍

0

 
മനില: ഫിലിപ്പീന്‍സില്‍ മണ്ണിടിച്ചിലില്‍ നിന്ന് 11കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മുകളില്‍ നിന്ന് മണ്ണ് ഇടിഞ്ഞ് താഴേക്ക് വരുന്നത് കണ്ട് വീട്ടിലെ ഫ്രിഡ്ജില്‍ കയറിയിരുന്നതാണ് 11കാരന് രക്ഷയായത്. ഏകദേശം 20 മണിക്കൂറോളം നേരമാണ് 11കാരന്‍ ഫ്രിഡ്ജില്‍ കഴിച്ചുകൂട്ടിയത്. രക്ഷാസംഘമെത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബേബേ സിറ്റിയില്‍ വെള്ളിയാഴ്ചയാണ് സംഭവം. 11കാരനായ സി ജെ ജാസ്മിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. മെഗി കൊടുങ്കാറ്റിനെ തുടര്‍ന്ന് ഉണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാന്‍ എത്തിയ ദൗത്യസംഘമാണ് കുട്ടിയെ കണ്ടെത്തിയത്. ഫ്രിഡ്ജില്‍ കിടക്കുന്ന കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ കുട്ടിയുടെ അമ്മയെയും ഇളയ സഹോദരനെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മണ്ണിടിച്ചിലില്‍ കുട്ടിയുടെ അച്ഛന്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ജാസ്മിയുടെ കാലിന് ഒടിവ് സംഭവിച്ചു. ഒടിവ് പരിഹരിക്കാന്‍ 11കാരനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മണ്ണിടിച്ചിലില്‍ ഇതുവരെ 172 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 200 ഗ്രാമനിവാസികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Leave a Reply