കു​ൽ​ദീ​പും ഖ​ലീ​ലും എ​റി​ഞ്ഞി​ട്ടു; കോ​ൽ​ക്ക​ത്ത​യെ ത​ക​ർ​ത്ത് ഡ​ൽ​ഹി

0

മും​ബൈ: ഐ​പി​എ​ല്ലി​ൽ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രേ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​ന് 44 റ​ൺ​സി​ന്‍റെ ത​ക​ർ​പ്പ​ൻ ജ​യം. ഡ​ല്‍​ഹി ഉ​യ​ര്‍​ത്തി​യ 216 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന കോ​ല്‍​ക്ക​ത്ത​യ്ക്ക് 19.4 ഓ​വ​റി​ല്‍ 171 റ​ണ്‍​സെ​ടു​ക്കാ​നെ ക​ഴി​ഞ്ഞു​ള്ളു.

നാ​ലു വി​ക്ക​റ്റ് വീ​ഴ്ത്തി​യ കു​ല്‍​ദീ​പ് യാ​ദ​വും മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി​യ ഖ​ലീ​ല്‍ അ​ഹ​മ്മ​ദു​മാ​ണ് കോ​ല്‍​ക്ക​ത്ത​യെ തോ​ൽ​വി​യി​ലേ​ക്ക് ത​ള്ളി​വി​ട്ട​ത്. ശാ​ര്‍​ദു​ല്‍ താ​ക്കൂ​ര്‍ ര​ണ്ട് വി​ക്ക​റ്റും വീ​ഴ്ത്തി. 54 റ​ണ്‍​സ് നേ​ടി​യ ശ്രേ​യ​സ് അ​യ്യ​രാ​ണ് കോ​ൽ​ക്ക​ത്ത​യു​ടെ ടോ​പ് സ്‌​കോ​റ​ര്‍.

നേ​ര​ത്തെ, ഡേ​വി​ഡ് വാ​ര്‍​ണ​ര്‍ (61), പൃ​ഥ്വി ഷാ (51) ​എ​ന്നി​വ​രു​ടെ ഇ​ന്നിം​ഗ്‌​സാ​ണ് ഡ​ല്‍​ഹി​ക്ക് കു​റ്റ​ൻ സ്കോ​ർ നേ​ടി​ക്കൊ​ടു​ത്ത​ത്. 8.4 ഓ​വ​റി​ല്‍ ഇ​രു​വ​രും 93 റ​ണ്‍​സാ​ണ് അ​ടി​ച്ചു കൂ​ട്ടി​യ​ത്. ഒ​മ്പ​താം ഓ​വ​റി​ല്‍ ഷാ​യെ വീ​ഴ്ത്തി വ​രു​ണ്‍ ച​ക്ര​വ​ര്‍​ത്തി​യാ​ണ് ഈ ​കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ച​ത്.

പി​ന്നാ​ലെ എ​ത്തി​യ നാ​യ​ക​ൻ ഋ​ഷ​ഭ് പ​ന്തും അ​ടി​ച്ചു ക​ളി​ച്ചു. 14 പ​ന്തി​ൽ​നി​ന്ന് 27 റ​ൺ​സെ​ടു​ത്താ​ണ് പ​ന്ത് മ​ട​ങ്ങി​യ​ത്. തു​ട​ര്‍​ന്നെ​ത്തി​യ ല​ളി​ത് യാ​ദ​വ് (1), റോ​വ്മാ​ന്‍ പ​വ​ല്‍ (8) എ​ന്നി​വ​ര്‍ നി​രാ​ശ​പ്പെ​ടു​ത്തി. എ​ന്നാ​ല്‍ ക്രീ​സി​ല്‍ ഒ​ത്തു​ചേ​ര്‍​ന്ന അ​ക്‌​സ​ര്‍ പ​ട്ടേ​ല്‍ (14 പ​ന്തി​ല്‍ 22), ഷാ​ര്‍​ദു​ല്‍ ഠാ​ക്കൂ​ര്‍ (11 പ​ന്തി​ല്‍ 29) സ​ഖ്യം ഡ​ല്‍​ഹി​യെ മി​ക​ച്ച സ്‌​കോ​റി​ലേ​ക്ക് ന​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here