കെഎസ്ആർടിസി ബസിടിച്ച് വയോധിക മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു

0

പാലക്കാട്: കെഎസ്ആർടിസി ബസിടിച്ച് വയോധിക മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു. പാലക്കാട് ജില്ലയിലെ കണ്ണന്നൂരിലായിരുന്നു സംഭവം. കണ്ണന്നൂർ സ്വദേശി ചെല്ലമ്മയാണ് മരിച്ചത്.

അത്തിപ്പൊറ്റ സ്വദേശി ചന്ദ്രനാണ് ബസ് ഓടിച്ചിരുന്നത്. ഇദ്ദേഹത്തിനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. സിഗ്‌നൽ തെറ്റിച്ച് മുന്നോട്ട് നീങ്ങിയ ബസ് അപകടമുണ്ടാക്കിയെന്നാണ് ആരോപണം. ചെല്ലമ്മയെ ഇടിച്ചു വീഴ്‌ത്തിയിട്ടും നിർത്താതെ പോയ ബസ് നാട്ടുകാർ പിന്തുടർന്ന് തടയുകയായിരുന്നു. സംഭവത്തിൽ പാലക്കാട് സൗത്ത് പൊലീസ് അന്വേഷണം തുടങ്ങി.

Leave a Reply