സമരം നടത്തുന്ന കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം ജി സുരേഷ്കുമാറിന് വന്‍ പിഴ

0

തിരുവനന്തപുരം: സമരം നടത്തുന്ന കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം ജി സുരേഷ്കുമാറിന് വന്‍ പിഴ. 6.72 ലക്ഷം രൂപയാണ് (6,72,570 രൂപ) പിഴ ചുമത്തിയത്. വൈദ്യുതി ബോര്‍ഡ് ചെയര്‍മാനാണ് ഉത്തരവിട്ടത്. മന്ത്രി എം എം മണിയുടെ സ്റ്റാഫ് ആയിരുന്ന സമയത്ത് ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തു എന്നു ചൂണ്ടിക്കാട്ടിയാണ് നടപടി സ്വീകരിച്ചത്. കെഎസ്ഇബി വാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചു എന്നാണ് ആരോപണം. 19-ാം തീയതിയാണ് ഉത്തരവ് ഇറക്കിയത്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ തുക ശമ്പളത്തില്‍ നിന്നും പിടിക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്.

സമരക്കാരുമായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി ഇന്നലെ (20-ാം തീയതി) സമവായ ചര്‍ച്ച നടത്തിയിരുന്നു. ഒരാഴ്ചയ്ക്കകം പ്രശ്‌നപരിഹാരം ഉണ്ടാകുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം മന്ത്രി പറഞ്ഞു. സമരവുമായി ബന്ധപ്പെട്ട് ഒരു പ്രതികാര നടപടിയും പാടില്ലെന്നും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കെഎസ്ഇബിയിൽ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന മുതിർന്ന ഉദ്യോഗസ്ഥനാണ് എം ജി സുരേഷ് കുമാർ. ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റു കൂടിയായ ഇദ്ദേഹമാണ് എം എം മണി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് സൂപ്പർ മന്ത്രിയായി വിലസിയിരുന്നതും. ഇങ്ങനെ സൂപ്പർമന്ത്രി കളിച്ചും യൂണിയൻ പ്രവർത്തനവും നടത്തിയത് പൊതുജനങ്ങളുടെ കാശു കൊണ്ടായിരുന്നു. സംഘടനാ പ്രവർത്തനത്തിന്റെ പേരു പറഞ്ഞും മറ്റും തടിയനങ്ങാതെ നടക്കുന്ന സുരേഷ് കുമാർ വൈദ്യുതി ബോർഡിന് വരുത്തിവെച്ചത് ലക്ഷങ്ങളുടെ നഷ്ടമാണ്.

പവർസിസ്റ്റം എൻജിനീയറിങ് വിഭാഗത്തിലെ എക്‌സിക്യൂട്ടീവ് എൻജിനീയറായ സുരേഷ് കുമാർ വൈദ്യുതി ബോർഡ് എംഡിക്കും മന്ത്രിക്കുമെതിരെ തിരിഞ്ഞിരിക്കുന്നത് സ്വയം നടത്തിയ തട്ടിപ്പുകൾ ഓരോന്നായി പുറത്തുവരുമ്പോഴാണ്. വൈദ്യുതി വകുപ്പിൽ സൂപ്പർമന്ത്രിയായി വിലസിയ കാലത്ത് ഇദ്ദേഹം നടത്തിയ സ്വകാര്യ യാത്രകളുടെ പണം വഹിക്കേണ്ടി വന്നതും വൈദ്യുതി ബോർഡിനായിരുന്നു. എന്നാൽ സർക്കാർ പണം കൊണ്ടു വിനോദയാത്ര നടത്തിയ സുരേഷ് കുമാറിനെതിരെ ശക്തമായ നടപടിക്കാണണ് വൈദ്യുതി ബോർഡ് ഒരുങ്ങുന്നത്.
തിരുവനന്തപുരത്തു നിന്നും കുറ്റ്യാടിയിലെ വസതിയിലേക്ക് യാത്ര ചെയ്യാനായി എം ജി സുരേഷ് കുമാർ കെഎസ്ഇബിയുടെ വാഹനമാണ് ഉപയോഗിച്ചത്. കോഴിക്കോട്, വയനാട് തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് സ്വകാര്യയാത്രകൾക്കായി ബോർഡിന്റെ വാഹനം ഉപയോഗിച്ച വകയിൽ ചെലവായിരിക്കുന്നത് 6,72,560 രൂപയാണ്. ഈ തുക ബോർഡിലേക്ക് തിരിച്ചടക്കണം എന്നാവശ്യപ്പെട്ട് വൈദ്യുതി ബോർഡ് ചെയർമാനും എംഡിയുമായി ബി അശോക് സുരേഷ് കുമാറിന് നോട്ടീസ് നൽകി. 19ാം തീയ്യതിയാണ് ഈ നോട്ടീസ് നൽകിയിരിക്കുന്നത്.

വൈദ്യുതി മന്ത്രി എം എ മണിയുടെ സ്റ്റാഫായിരിക്കവേയാണ് സുരേഷ് കുമാർ കെഎസ്ഇബിയുടെ വാഹനം സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ചത്. KL01 BQ 2419 നമ്പർ വാഹനമാണ് സുരേഷ് കുമാർ ഉപയോഗിച്ചത്. ഇത് സംബന്ധിച്ച് പരാതി ലഭിച്ചതിനെ തുടർന്നാണ് ബോർഡ് അന്വേഷണം നടത്തിയത്. മൂന്ന് വാഹനം മന്ത്രിയുടെ ഓഫീസിലേക്കായി വിട്ടുനൽകിയിരുന്നു. ഇതിൽ ഒരു വാഹനമാണ് സുരേഷ് നിരന്തരം ഉപയോഗിച്ചത്. നിരവധി തവണ വ്യക്തമായ വിശദീകരണം നൽകാതെ ഇദ്ദേഹം വാഹനം ഉപയോഗിക്കുകയായിരുന്നു. ഇക്കാര്യത്തിൽ പല യാത്രകളും യൂണിയൻ നേതാവിന്റെ തോന്നും പടിയായിരുന്നു. ഇക്കാര്യം ബോർഡിന്റെ ആഭ്യന്തര അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ഇന്ധവിലയുടെ ചെലവായും ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതിന്റെ പിഴയെന്ന നിലയിലുണ് സുരേഷ് കുമാറിന് പിഴ ചുമത്തിയിരിക്കുന്നത്. ഇക്കാര്യത്തിൽ വകുപ്പു മന്ത്രി കൃഷ്ണൻകുട്ടിയും കടുത്ത നിലപാടിലാണ്. കെഎസ്ഇബിയെ കാർന്നു തിന്നുന്ന ഇത്തരം കാൻസറുകളെ വെച്ചുപൊറുപ്പിക്കാൻ സാധിക്കില്ലെന്നാണ് വൈദ്യുതി മന്ത്രി വ്യക്തമാക്കുന്നത്. ഇക്കാര്യത്തിൽ ശക്തമായ നടപടിക്കാണ് മന്ത്രിയുടെ നിർദ്ദേശവും.
അതേസമയം തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് സുരേഷ് കുമാറിന്റെ വിശദീകരണം. തന്നെ വ്യക്തിഹത്യ ചെയ്യാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ബോർഡിൽ നിന്നും ഔദ്യോഗികമായി നോട്ടീസ് ലഭിക്കുകയോ ചോദിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.അതേസമയം പിഴ സംബന്ധിച്ച ഔദ്യോഗിക നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് സുരേഷ് കുമാർ പ്രതികരിച്ചു. മന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് വണ്ടി ഓടിച്ചത്. വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണെന്നും അദ്ദേഹം പ്രിതികരിച്ചു.

വിലക്ക് ലംഘിച്ച് സമരം നടത്തിയതിന് സസ്‌പെൻഷനിലായി നേതാവാണ് എം ജി സുരേഷ് കുമാർ. ഇതിനെതിരെയാണ് തുടർ സമരവുമായി യൂണിയൻ സമരവുമായി രംഗത്തുവന്നിരിക്കുന്നത്. ഈ സമത്തിനെതിരെ ബോർഡിൽ വികാരം ശക്തമാണ്. മുന്മന്ത്രിമാരായ എം.എം മണിയുടെയും എ.കെ ബാലന്റെയും പഴ്സണൽ സ്റ്റാഫ് അംഗമായിരുന്നു സുരേഷ് കുമാർ. എക്‌സിക്യൂട്ടീവ് എൻജിനിയറെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ഡയസ്‌നോൺ ഉത്തരവ് തള്ളി ബോർഡ് ആസ്ഥാനത്ത് ചെയർമാനെതിരെ പ്രതിഷേധ സമരം നടന്നത്. സർവീസ് ചട്ടം ലംഘിച്ച് സുരേഷ് കുമാർ സമരം നടത്തിയെന്നാണ് സസ്പെൻഷനും കാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

Leave a Reply