പോലീസിനെ കണ്ട് നിർത്താതെ പോയ വാഹനം കൂടൽ പോലീസ് ചെയ്‌സ് ചെയ്തു പിടിച്ചു. കാറില്‍നിന്ന് പിടികൂടിയത് ആറു കിലോ കഞ്ചാവ്

0

പത്തനംതിട്ട: പോലീസിനെ കണ്ട് നിർത്താതെ പോയ വാഹനം കൂടൽ പോലീസ് ചെയ്‌സ് ചെയ്തു പിടിച്ചു. കാറില്‍നിന്ന് ആറു കിലോ കഞ്ചാവ് പിടിച്ചു. കാറിലെ യാ‍ത്രക്കാരായ വലഞ്ചുഴി പള്ളിമുരുപ്പേൽ ഉസ്മയിലിന്റെ മകൻ അഫ്സൽ (27), വലഞ്ചുഴി പിച്ചുമണിയുടെ മകൻ ഹാഷിം(32) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. കൂടെ ഉണ്ടായിരുന്ന ഷൈജു, ജിഷ്ണു എന്നിവർ ഓടി രക്ഷപെട്ടു.

ലഹരി കടത്തു സംഘവുമായി ബന്ധമുള്ള ഇവര്‍ കമ്പത്തുനിന്ന് പുനലൂര്‍ വ​ഴി പത്തനംതിട്ടയിലേയ്ക്ക് കഞ്ചാവുമായി എത്തുന്നു എന്ന രഹസ്യവിവരം ലഭിച്ച
കൂടല്‍ പോലീസ് കാറിന് കൈകാണിച്ചിട്ടും ഇവര്‍ നിര്‍ത്താതെ പോയി. പിന്നാലെ ചെയിസ് ചെയ്ത പോലീസ് ജീപ്പ് കാറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടയില്‍ നിയന്ത്രണംവിട്ട കാര്‍ പോലീസ് ജീപ്പില്‍ ഇടിച്ചു.

കാറിടിച്ചതിനെ തുടര്‍ന്ന് പോലീസ് ജീപ്പിന്റെ പിന്‍വശത്തെ ചില്ല് തകര്‍ന്നിട്ടുണ്ട്. കാറിന്റെ മുന്‍ഭാഗവും ഭാഗികമായി തകര്‍ന്നു. പോലീസ് വാഹനം നശിപ്പിച്ചതിനും ഇവർക്കെതിരെ കേസ് ചുമത്തിയിട്ടുണ്ട്

Leave a Reply