കൊച്ചി: പ്രൊഫ. എം കെ സാനു ഫെയ്‌സ് ഫൗണ്ടേഷൻ ചെയർമാൻ

0

കൊച്ചി : ഫെയ്‌സ് ഫൗണ്ടേഷൻ ചെയർമാനായി പ്രൊഫ. എം കെ സാനുവിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ ഏഴ് വർഷക്കാലമായി ഫെയ്‌സ് ഫൗണ്ടേഷന്റെ മുഖ്യരക്ഷാധികാരിയായി പ്രവർത്തിക്കുകയായിരുന്നു എം കെ സാനു. 2011 ൽ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ മുഖ്യരക്ഷാധികാരിയായി കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ച പ്രമുഖ ചാരിറ്റി-സാമൂഹ്യ സംഘടനയാണ് ഫെയ്‌സ് ഫൗണ്ടേഷൻ.

സാമൂഹ്യ സുരക്ഷ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഫെയിസ് ഫൗണ്ടേഷൻ കഴിഞ്ഞ പതിനൊന്ന് വർഷമായി എറണാകുളം നഗരത്തിൽ അലഞ്ഞുതിരിയുന്നവർക്കും അഗതികൾക്കും സൗജന്യമായി ഭക്ഷണം നൽകിവരുന്നു.. ഇതോടൊപ്പം 2019 മുതൽ പാവപ്പെട്ട 100 കുടുംബങ്ങൾക്ക് എല്ലാ മാസവും ഭഷ്യവസ്തുക്കളും നിത്യോപയോഗ സാധനങ്ങളും നൽകുകയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പഠന സഹായവും നൽകിവരുന്നുണ്ട്.

ഈ വർഷം മുതൽ ഫെയ്‌സ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുമെന്ന് പുതിയതായി ചുമതലയേറ്റ ഫൗണ്ടേഷൻ ചെയർമാൻ എം കെ സാനു അറിയിച്ചു. അക്ഷയപാത്രം പദ്ധതിയിലൂടെ ജില്ലയിലെ പാവപ്പെട്ട 1000 കുടുംബങ്ങൾക്ക് എല്ലാമാസവും ഭക്ഷ്യദാന്യങ്ങൾ എത്തിക്കുന്ന പദ്ധതി വിപുലീകരിക്കാൻ തീരുമാനിച്ചതായി അദ്ധേഹം പറഞ്ഞു.

യോഗത്തിൽ മാനേജിംഗ് ട്രസ്റ്റി ടി ആർ ദേവൻ അധ്യക്ഷം വഹിച്ചു. സെക്രട്ടറി സുഭാഷ് ആർ മേനോൻ, ഡോ. ടി വിനയകുമാർ, യു എസ് കുട്ടി, ര്തനമ്മ വിജയൻ, ആർ ഗരീഷ് എന്നിവർ പ്രസംഗിച്ചു.

Leave a Reply