കേരളത്തിന്റെ മന്ത്രിസഭായോഗം അടുത്ത ആഴ്‌ച യു.എസില്‍ ഇരുന്ന്‌ മുഖ്യമന്ത്രി നിയന്ത്രിക്കും

0

തിരുവനന്തപുരം : കേരളത്തിന്റെ മന്ത്രിസഭായോഗം അടുത്ത ആഴ്‌ച യു.എസില്‍ ഇരുന്ന്‌ മുഖ്യമന്ത്രി നിയന്ത്രിക്കും. യുണൈറ്റഡ്‌ സ്‌റ്റേറ്റ്‌സ് ഓഫ്‌ അമേരിക്ക(യു.എസ്‌.എ) യിലെ മേയോ ക്ലിനിക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തുടര്‍ചികിത്സയ്‌ക്കായി പോകുന്ന സാഹചര്യത്തിലാണ്‌ മന്ത്രിസഭായോഗം ഓണ്‍െലെനാക്കിയത്‌.
ഈ മാസം 23നാണ്‌ മുഖ്യമന്ത്രി അമേരിക്കയിലേക്കു തിരിക്കുന്നത്‌. ഈ സാഹചര്യത്തില്‍ അടുത്തയാഴ്‌ചത്തെ മന്ത്രിസഭായോഗം 27 രാവിലെ 9-ന്‌ ഓണ്‍െലെനായി ചേരും. മുഖ്യമന്ത്രി അമേരിക്കയില്‍നിന്ന്‌ ഓണ്‍െലെന്‍ വഴി യോഗത്തില്‍ അധ്യക്ഷത വഹിക്കും. അതിന്റെ അടുത്തയാഴ്‌ചത്തെ മന്ത്രിസഭായോഗവും ഇതേ രീതിയിലാകും നടക്കുക. പതിനെട്ടു ദിവസത്തേക്കാണ്‌ മുഖ്യമന്ത്രിയുടെ യാത്ര. ആരൊക്കെയാവും മുഖ്യമന്ത്രിയെ അനുഗമിക്കുകയെന്നു വ്യക്‌തമായിട്ടില്ല. മേയ്‌ പത്തിനോ പതിനൊന്നിനോ അദ്ദേഹം തലസ്‌ഥാനത്ത്‌ തിരിച്ചെത്തും. ചികിത്സയ്‌ക്കായി പോകുന്ന വിവരം ഇന്നലെ മുഖ്യമന്ത്രി തന്നെയാണ്‌ മന്ത്രിസഭായോഗത്തില്‍ അറിയിച്ചത്‌.
കഴിഞ്ഞ ജനുവരിയില്‍ ചികിത്സയ്‌ക്കായി മുഖ്യമന്ത്രി മേയോ ക്ലിനിക്കില്‍ പോയപ്പോള്‍തന്നെ തുടര്‍ ചികിത്സ വേണ്ടിവരുമെന്ന്‌ അറിയിച്ചിരുന്നു. സി.പി.എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ്‌ ഉള്‍പ്പെടെയുള്ള തിരക്കുകളിലായതിനാല്‍ അദ്ദേഹത്തിന്റെ യാത്ര െവെകുകയായിരുന്നു

Leave a Reply