കേരള പ്രീമിയർ ലീഗ് ജേതാക്കളെ ഇന്നറിയാം; ഗോൾഡൺ ത്രെഡ്‌സും കെഎസ്ഇബിയും നേര്‍ക്കുനേര്‍

0

കോഴിക്കോട്: കേരള പ്രീമിയർ ലീഗ് ഫുട്ബോളിൽ ഇന്ന് കിരീടപ്പോരാട്ടം. ഫൈനലിൽ ഗോൾഡൺ ത്രെഡ്സ് കെഎസ്ഇബിയെ നേരിടും. സെമിയിൽ കെഎസ്ഇബി, ബാസ്കോ ഒതുക്കുങ്ങലിനെയും ഗോൾഡൺ ത്രെഡ്സ്, സാറ്റ് തിരൂരിനെയും തോൽപിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ ഇരുടീമും ഏറ്റുമുട്ടിയപ്പോൾ കെഎസ്ഇബി എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ചിരുന്നു. ആദ്യമായാണ് ഗോൾഡൺ ത്രെഡ്സ് ഫൈനലിലെത്തുന്നത്. കോഴിക്കോട് കോർ‍പ്പറേഷൻ സ്റ്റേഡിയത്തിൽ വൈകിട്ട് മൂന്നരയ്ക്കാണ് കളി തുടങ്ങുക.

ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരളയുടെ ഗോൾവർഷം. ഇന്ത്യൻ ആരോസിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തോൽപിച്ച് നിലവിലെ ചാമ്പ്യൻമാരായ ഗോകുലം ലീഗിൽ ഒന്നാം സ്ഥാനത്തെത്തി. ആദ്യപകുതിയിൽ ഗോകുലം മൂന്ന് ഗോളിന് മുന്നിലായിരുന്നു. അഹമ്മദ് വസീം റസീക്, ഷരീഫ് മുഹമ്മദ്, ലൂക്ക , ജിതിൻ എം എസ്, താഹിർ സമാൻ എന്നിവരാണ് ഗോകുലത്തിന്‍റെ ഗോളുകൾ നേടിയത്.

സീസണിൽ തോൽവി അറിയാത്ത ഗോകുലം 10 കളിയിൽ 24 പോയിന്‍റുമായാണ് ലീഗിൽ ഒന്നാം സ്ഥാനത്തെത്തിയത്. ഒരു മത്സരം കുറച്ച് കളിച്ച മുഹമ്മദൻസ് 22 പോയിന്‍റുമായി രണ്ടാം സ്ഥാനത്തുണ്ട്. വെള്ളിയാഴ്‌ച സുദേവ ഡൽഹിയാണ് ഗോകുലത്തിന്‍റെ അടുത്ത എതിരാളികൾ.

LEAVE A REPLY

Please enter your comment!
Please enter your name here