കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ ഐ.പി.എല്‍. ക്രിക്കറ്റ്‌ മത്സരത്തില്‍ രാജസ്‌ഥാന്‍ റോയല്‍സിന്‌ ഏഴ്‌ റണ്‍ ജയം

0

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ ഐ.പി.എല്‍. ക്രിക്കറ്റ്‌ മത്സരത്തില്‍ രാജസ്‌ഥാന്‍ റോയല്‍സിന്‌ ഏഴ്‌ റണ്‍ ജയം. ജോസ്‌ ബട്ട്‌ലറുടെ സെഞ്ചുറിയും (61 പന്തില്‍ അഞ്ച്‌ സിക്‌സറും ഒന്‍പത്‌ ഫോറുമടക്കം 103) ലെഗ്‌ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹാലിന്റെ ഹാട്രിക്കുമാണ്‌ രാജസ്‌ഥാന്‍ റോയല്‍സിനെ ജയത്തിലെത്തിച്ചത്‌.
ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത രാജസ്‌ഥാന്‍ അഞ്ച്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 213 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് കളി തീരാന്‍ രണ്ട്‌ പന്തുകള്‍ ശേഷിക്കേ 210 ന്‌ ഓള്‍ഔട്ടായി. 51 പന്തില്‍ നാല്‌ സിക്‌സറും ഏഴ്‌ ഫോറുമടക്കം 85 റണ്ണെടുത്ത നായകന്‍ ശ്രേയസ്‌ അയ്യരും 28 പന്തില്‍ രണ്ട്‌ സിക്‌സറും ഒന്‍പത്‌ ഫോറുമടക്കം 58 റണ്ണെടുത്ത ആരോണ്‍ ഫിഞ്ചും കൊല്‍ക്കത്തയ്‌ക്കു വേണ്ടി പൊരുതി. ഓപ്പണര്‍ സുനില്‍ നരേന്‍ ഒരു പന്തു പോലും നേരിടാതെ റണ്ണൗട്ടായി. 17-ാം ഓവറില്‍ ശ്രേയസ്‌ അയ്യര്‍, ശിവം മാവി (0), സഞ്‌ജു സാംസണ്‍ (0) എന്നിവരെ ചാഹാല്‍ അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി. 15-ാം സീസണില്‍ രണ്ടാം സെഞ്ചുറി നേടിയ ഓപ്പണര്‍ ജോസ്‌ ബട്ട്‌ലറാണ്‌ (61 പന്തില്‍ അഞ്ച്‌ സിക്‌സറും ഒന്‍പത്‌ ഫോറുമടക്കം 103) രാജസ്‌ഥാനെ മികച്ച സ്‌കോറിലെത്തിച്ചത്‌. ജോസ്‌ ബട്ട്‌ലറുടെ സെഞ്ചുറിയും (61 പന്തില്‍ അഞ്ച്‌ സിക്‌സറും ഒന്‍പത്‌ ഫോറുമടക്കം 103) ലെഗ്‌ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹാലിന്റെ ഹാട്രിക്കുമാണ്‌ രാജസ്‌ഥാന്‍ റോയല്‍സിനെ ജയത്തിലെത്തിച്ചത്‌.
ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത രാജസ്‌ഥാന്‍ അഞ്ച്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 213 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് കളി തീരാന്‍ രണ്ട്‌ പന്തുകള്‍ ശേഷിക്കേ 210 ന്‌ ഓള്‍ഔട്ടായി. 51 പന്തില്‍ നാല്‌ സിക്‌സറും ഏഴ്‌ ഫോറുമടക്കം 85 റണ്ണെടുത്ത നായകന്‍ ശ്രേയസ്‌ അയ്യരും 28 പന്തില്‍ രണ്ട്‌ സിക്‌സറും ഒന്‍പത്‌ ഫോറുമടക്കം 58 റണ്ണെടുത്ത ആരോണ്‍ ഫിഞ്ചും കൊല്‍ക്കത്തയ്‌ക്കു വേണ്ടി പൊരുതി. ഓപ്പണര്‍ സുനില്‍ നരേന്‍ ഒരു പന്തു പോലും നേരിടാതെ റണ്ണൗട്ടായി. 17-ാം ഓവറില്‍ ശ്രേയസ്‌ അയ്യര്‍, ശിവം മാവി (0), സഞ്‌ജു സാംസണ്‍ (0) എന്നിവരെ ചാഹാല്‍ അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി. 15-ാം സീസണില്‍ രണ്ടാം സെഞ്ചുറി നേടിയ ഓപ്പണര്‍ ജോസ്‌ ബട്ട്‌ലറാണ്‌ (61 പന്തില്‍ അഞ്ച്‌ സിക്‌സറും ഒന്‍പത്‌ ഫോറുമടക്കം 103) രാജസ്‌ഥാനെ മികച്ച സ്‌കോറിലെത്തിച്ചത്‌

LEAVE A REPLY

Please enter your comment!
Please enter your name here