തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ്. മെയ് ആറിനാണ് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
തിങ്കളാഴ്ച സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം നടത്തും. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുന്‍പ് ശമ്പളം നല്‍കണമെന്ന് ടിഡിഎഫ് ആവശ്യപ്പെട്ടു. നേരത്തെ, ഈ മാസം 28ന് പണിമുടക്കുമെന്ന് സിഐടിയു പ്രഖ്യാപിച്ചിരുന്നു.