പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ നി​ന്നും പ​ണം ക​ണ്ടെ​ടു​ത്ത സം​ഭ​വം; ര​ണ്ട് പേ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

0

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് വാ​ഹ​ന​ത്തി​ല്‍ നി​ന്നും ക​ണ​ക്കി​ല്‍​പ്പെ​ടാ​ത്ത പ​ണം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പോ​ലീ​സു​കാ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍. പാ​റ​ശാ​ല സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്‌​ഐ ജ്യോ​തി​കു​മാ​ര്‍, ഡ്രൈ​വ​ര്‍ അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി.

ഏ​പ്രി​ല്‍ ആ​റി​ന് ഇ​വ​ര്‍ സ​ഞ്ച​രി​ച്ച പോ​ലീ​സ് വാ​ഹ​ന​ത്തി​ലെ ഡ്രൈ​വ​ര്‍ സീ​റ്റി​ന്റെ അ​ടി​യി​ല്‍ നി​ന്നും 13,960 രൂ​പ വി​ജി​ല​ന്‍​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ചു​രു​ട്ടി​യ നി​ല​യി​ല്‍ 500, 200, 100 രൂ​പ​യു​ടെ നോ​ട്ടു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

രാ​ത്രി റോ​ഡ് പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം വാ​ഹ​നം തി​രി​ച്ച് സ്‌​റ്റേ​ഷ​ന്‍ വ​ള​പ്പി​ലെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു വി​ജി​ല​ന്‍​സ് പ​രി​ശോ​ധ​ന. ഈ ​പ​ണം കൈ​ക്കൂ​ലി​യാ​യി വാ​ങ്ങി​യ​താ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ഇ​രു​വ​രെ​യും സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.

Leave a Reply