നടിയെ ആക്രമിച്ച കേസില്‍ പ്രതിഭാഗം അഭിഭാഷകരുടെ ഫോണ്‍ ശബ്ദരേഖ ചോര്‍ത്തി മാധ്യ മങ്ങള്‍ക്ക് നല്‍കിയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈ ക്കോടതി അഭിഭാഷകന്‍ വി. സേതുനാഥ്

0

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിഭാഗം അഭിഭാഷകരുടെ ഫോണ്‍ ശബ്ദരേഖ ചോര്‍ത്തി മാധ്യ മങ്ങള്‍ക്ക് നല്‍കിയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈ ക്കോടതി അഭിഭാഷകന്‍ വി. സേതുനാഥ് നല്‍കിയ പരാതി സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കേരള ബാര്‍ കൗണ്‍സില്‍ പ്രസിഡന്‍റ് കെ.എന്‍. അനില്‍കുമാര്‍ വ്യക്തമാക്കി.

അ​ഭി​ഭാ​ഷ​ക​ന്‍ സാ​ക്ഷി​യെ മൊ​ഴി പ​ഠി​പ്പി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ശ​ബ്ദ​രേ​ഖ​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ ന്നി​രു​ന്നു. ഇ​ന്ത്യ​ന്‍ തെ​ളി​വു നി​യ​മ​പ്ര​കാ​രം അ​ഭി​ഭാ​ഷ​ക​നും ക​ക്ഷി​ക​ളും ത​മ്മി​ലു​ള്ള സം​ഭാ​ഷ​ണ​ത്തി​നു സം​ര​ക്ഷ​ണ​മു​ണ്ടെ​ന്നും ഇ​തു മ​റി​ക​ട​ന്നു ശ​ബ്ദ​രേ​ഖ പു​റ​ത്തു​വി​ട്ട അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ന​ട​പ​ടി നി​യ മ​ലം​ഘ​ന​മാ​ണെ​ന്നും പ​രാ​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

തു​ട​ര്‍​ന്നാ​ണ് കു​റ്റ​ക്കാ​രാ​യ​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ ടു​ത്താ​ന്‍ ബാ​ര്‍ കൗ​ണ്‍​സി​ല്‍ തീ​രു​മാ​നി​ച്ച​ത്. ദി​ലീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ര്‍​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ന​ടി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ബാ​ര്‍ കൗ​ണ്‍​സി​ല്‍ നേ​ര​ത്തെ നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. ഇ​തി​ല്‍ അ​ഭി​ഭാ​ഷ​ക​രു​ടെ മ​റു​പ​ടി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ബാ​ര്‍ കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് വ്യ​ക്ത​മാ​ക്കി.

Leave a Reply