തിരുവനന്തപുരത്ത് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് ല​ഹ​രി സം​ഘ​ത്തി​ന്‍റെ മ​ർ​ദ​നം

0

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും ലഹരി സംഘത്തിന്‍റെ ക്രൂരമർദനം. ബസ് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു മർദനം. തിരുവനന്തപുരം വെള്ളനാടാണ് സംഭവം.

ഡ്രൈ​വ​ർ ശ്രീ​ജി​ത്തി​നും ക​ണ്ട​ക്ട​ർ ഹ​രി​പ്രേ​മി​നു​മാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ബൈ​ക്കി​ലെ​ത്തി​യ ആ​റം​ഗ സം​ഘം ബ​സ് ത​ട​ഞ്ഞ് നി​ർ​ത്തി​യാ​ണ് ഇ​രു​വ​രെ​യും മ​ർ​ദി​ച്ച​ത്. സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പോ​ലീ​സ് ആ​റു പേ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​രി​ൽ നി​ന്നും ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here