പച്ചക്കറി കടയിലേക്ക് പടക്കം എറിഞ്ഞു; ചോദ്യം ചെയ്ത കടയുടമയെ ആക്രമിച്ച് കൊലപ്പെടുത്താനും ശ്രമം; മൂന്ന് പേർ പിടിയിൽ

0

മൂവാറ്റുപുഴ: പച്ചക്കറി കടയിലേക്ക് പടക്കം എറിഞ്ഞത് ചോദ്യം ചെയ്ത കടയുടമയെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പോലീസ്. വയനാട് മാനന്തവാടി ഒണ്ടേങ്കാടി ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ ജാർബിക് ജെയിംസ് (38), പേഴക്കാപ്പള്ളി പുന്നേപ്പടി കോട്ടുങ്കൽ വീട്ടിൽ അബ്ദുള്ള (44), ഐരാപുരം കുന്നക്കുരുടി കാഞ്ഞിരത്തും കൂഴിയിൽ ഡിനിൽ (36) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് പിടികൂടിയത്.

മൂവാറ്റുപുഴ ഐ.ടി.ആർ ജങ്ങ്ഷനിൽ പച്ചക്കറി കട നടത്തുന്ന തൊടുപുഴ സ്വദേശി നിസാമുദ്ദീനെയാണ് ആക്രമിച്ചത്. പ്രതികൾ മദ്യപിച്ച് വിഷു ദിവസം കടയുടെ മുൻപിൽ പടക്കം പൊട്ടിച്ചത് നിസാമുദ്ദീന്‍ ചോദ്യം ചെയ്തിരുന്നു. കടയിൽ അതിക്രമിച്ച് കയറിയ അക്രമി സംഘം നിസാമുദ്ദീനെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. തടയാൻ ശ്രമിച്ച കടയിലെ തൊഴിലാളിയെയും ഇവര്‍ ആക്രമിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു

Leave a Reply