മുസ്ലിം ലീഗിനെ ഇടതുമുന്നണിയിലേക്കു സ്വാഗതം ചെയ്‌ത ഇ.പി. ജയരാജന്റെ പ്രസ്‌താവനയോടു പ്രതികരിക്കാതെ സി.പി.എം. പോളിറ്റ്‌ ബ്യൂറോ അംഗം എ. വിജയരാഘവന്‍

0

തിരുവനന്തപുരം : മുസ്ലിം ലീഗിനെ ഇടതുമുന്നണിയിലേക്കു സ്വാഗതം ചെയ്‌ത ഇ.പി. ജയരാജന്റെ പ്രസ്‌താവനയോടു പ്രതികരിക്കാതെ സി.പി.എം. പോളിറ്റ്‌ ബ്യൂറോ അംഗം എ. വിജയരാഘവന്‍.
മുസ്ലിം ലീഗിനോടുള്ള സി.പി.എം സമീപനം സുവ്യക്‌തവും നേരത്തെ വ്യക്‌തമാക്കിയിട്ടുള്ളതുമാണെന്നു പറഞ്ഞ്‌ വിഷയത്തില്‍നിന്ന്‌ അദ്ദേഹം ഒഴിഞ്ഞുമാറി. ഇ.പി. ജയരാജന്റെ പ്രസ്‌താവന താന്‍ കേട്ടിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.
പി.ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിക്കാനുള്ള സി.പി.എം. സംസ്‌ഥാന സമിതി തീരുമാനം ഏകകണ്‌ഠമായിരുന്നു.
മുന്നണി വികസനത്തെക്കുറിച്ചുള്ള ചോദ്യത്തോട്‌ രാഷ്‌ട്രീയത്തില്‍ എന്തെല്ലാം മാറ്റം സംഭവിക്കുമെന്ന്‌ ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നായിരുന്നു പ്രതികരണം. കഴക്കൂട്ടത്ത്‌ സില്‍വര്‍ലൈന്‍ പ്രതിഷേധക്കാരില്‍ ഒരാളെ പോലീസ്‌ ചവിട്ടിയ വിഷയം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ പോലീസ്‌ സമാധാനം പാലിക്കാനാണു ശ്രമിക്കുന്നതെന്ന്‌ വിജയരാഘവന്‍ പറഞ്ഞു. ഒരു വിഭാഗം മാധ്യമങ്ങള്‍ സി.പി.എമ്മിനെയും സര്‍ക്കാരിനെയും സ്‌ഥിരമായി എതിര്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Leave a Reply