മദ്യപിക്കാൻ പണം നൽകിയില്ല; ഭാര്യയെ ചുറ്റികകൊണ്ട് തലക്കടിച്ചു, കഴുത്ത് മുറിച്ച് കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

0

മീറത്ത്: മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് ഭാര്യയെ ഭർത്താവ് ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. യു.പി മീറത്തിലെ ശിവലോഖ്പുരിയിലാണ് സംഭവം. പ്രതിയായ ഭർത്താവ് ശിവലോഖ്പൂർ സ്വദേശി ദേവേന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തു.

13 വർഷങ്ങൾക്ക് മുൻപാണ് ദേവേന്ദ്രയും പ്രതിമയും വിവാഹിതരാകുന്നത്. മദ്യപിച്ച് വീട്ടിലെത്തുന്ന പ്രതി പതിവായി യുവതിയെ മർദിക്കാറുണ്ടായിരുന്നതായി പൊലീസ് പറയുന്നു. കുറ്റകൃത്യം നടന്ന ദിവസം പ്രതി ഭാര്യയോട് പണം ആവശ്യപ്പെട്ടെന്നും നൽകാത്തതിലുള്ള അമർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് വിശദീകരിക്കുന്നു.

പ്രതിമയുടെ തലക്കടിച്ച ശേഷം കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭാര്യ മരിച്ച ശേഷം പ്രതിയും മകനും ചേർന്നാണ് പൊലീസ് സ്റ്റേഷനിലെത്തി വിവരം അറി‍യിച്ചത്. സംഭവത്തിൽ ദേവേന്ദ്രക്കും പിതാവിനുമെതിരെ കൊല്ലപ്പെട്ട യുവതിയുടെ സഹോദരൻ പൊലീസിൽ പരാതി നൽകി. ഇതിൻറെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് കൻകർഖേര എസ്.എച്ച.ഒ സുബോദ് സക്സേന അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here