ആക്രി കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ്‌ വില്‍പന: ഡല്‍ഹി സ്വദേശി അറസ്‌റ്റില്‍

0

ഹരിപ്പാട്‌: 1.2 കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്‌ഥാന തൊഴിലാളി അറസ്‌റ്റില്‍. സൗത്ത്‌ ഡല്‍ഹി കല്‍ക്കാജി സ്വദേശിയായ ജലീലാ(41)ണ്‌ അറസ്‌റ്റിലായത്‌. മുട്ടം മണിമല ജങ്‌ഷന്‌ സമീപം ആക്രി കച്ചവടം നടത്തി വന്നിരുന്ന ഇയാള്‍ കഞ്ചാവ്‌ ചില്ലറ വില്‍പന നടത്തി വരികയായിരുന്നു. ജില്ലാ നര്‍ക്കോട്ടിക്‌ ഡി.വൈ.എസ്‌.പി: എം.കെ.ബിനുകുമാറിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്‌ ഡാന്‍സാഫും ഹരിപ്പാട്‌ പോലീസും ചേര്‍ന്ന്‌ നടത്തിയ പരിശോധനയിലാണ്‌ ഇയാള്‍ പിടിയിലായത്‌. കഞ്ചാവ്‌ കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും കണ്ടെടുത്തിട്ടുണ്ട്‌. സ്‌കൂട്ടറിനുള്ളില്‍ ചെറിയ പൊതികളിലായി വില്‍പനയ്‌ക്കുള്ള കഞ്ചാവ്‌ സൂക്ഷിക്കുകയായിരുന്നു. ഒരു പൊതി 500 രൂപ നിരക്കിലാണ്‌ വിറ്റിരുന്നത്‌.

Leave a Reply