പെരുമ്പാവൂർ സ്വദേശി മലയാറ്റൂരിൽ പുഴയിൽ മുങ്ങിമരിച്ചു; 26കാരൻ മരിച്ചത് കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയപ്പോൾ

0

കൊച്ചി: കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. പെരുമ്പാവൂർ ഇളമ്പകപ്പള്ളി കൈയുത്തിയാൽ ചെട്ടിയാക്കുടി ജോമോൻ (26) ആണ് മരിച്ചത്. മലയാറ്റൂരിൽ കൂട്ടുകാരൊത്ത് പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.

ഞായറാഴ്ച വൈകീട്ട് ഏഴോടെ മലയാറ്റൂർ ആറാട്ട് കടവിലായിരുന്നു അപകടം. കൂട്ടുകാരും നാട്ടുകാരും ചേർന്ന് മലയാറ്റൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here