വിദേശ മദ്യവിൽപനശാലയ്ക്കു മുന്നിൽ വരിനിന്ന വയോധികന്റെ കയ്യിൽ നിന്ന് പണം വാങ്ങി, മദ്യത്തിനു പകരം കുപ്പിയിൽ കട്ടൻചായ നിറച്ചുനൽകി കബളിപ്പിച്ചതായി പരാതി

0

കായംകുളം ∙ വിദേശ മദ്യവിൽപനശാലയ്ക്കു മുന്നിൽ വരിനിന്ന വയോധികന്റെ കയ്യിൽ നിന്ന് പണം വാങ്ങി, മദ്യത്തിനു പകരം കുപ്പിയിൽ കട്ടൻചായ നിറച്ചുനൽകി കബളിപ്പിച്ചതായി പരാതി. കൃഷ്ണപുരം കാപ്പിൽ ഭാഗത്ത് പൈപ്പ് പണിക്കെത്തിയ ആറ്റിങ്ങൽ സ്വദേശിയെയാണ് കബളിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 7ന് ആണു സംഭവം.

വരിയിൽ ഏറ്റവും പിന്നിലായി നിന്ന വയോധികന്റെ അടുക്കലെത്തി മദ്യം തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് ഒരാൾ 3 കുപ്പികൾക്കായി 1200 രൂപ വാങ്ങി. ഉടൻ തന്നെ കുപ്പികൾ കൈമാറുകയും ചെയ്തു. പണിസ്ഥലത്തോടു ചേർന്ന താമസസ്ഥലത്തെത്തി കുപ്പി പൊട്ടിച്ചപ്പോഴാണ് കട്ടൻചായയാണെന്നു ബോധ്യപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here