ആംബുലന്‍സില്‍ മദ്യപാനമെന്ന് പരാതി; എം.വി.ഡി പരിശോധനയില്‍ കുടുങ്ങിയത് ഫിറ്റല്ലാത്ത ആംബുലന്‍സുകള്‍; എട്ട് വാഹനങ്ങളില്‍നിന്നായി ഈടാക്കിയത് 10,500 രൂപ

0

പാലക്കാട്: ഇന്‍ഷുറന്‍സ് എടുക്കാതെയും ഫിറ്റ്‌നസ് ഇല്ലാതെയും പാലക്കാട് ആംബുലന്‍സുകള്‍ ഓടുന്നു. എം.വി.ഡി പരിശോധനയില്‍ ഇത്തരത്തിൽ എട്ട് വാഹനങ്ങളില്‍നിന്നായി ഈടാക്കിയത് 10,500 രൂപ. മോട്ടോര്‍വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് നിയമം ലംഘിച്ച് ഓടുന്ന ആംബുലന്‍സുകള്‍ പിടികൂടിയത്. ഫിറ്റ്‌നസ് ഇല്ലാത്ത ഒരു ആംബുലന്‍സും ഇന്‍ഷുറന്‍സ് ഇല്ലാത്ത മറ്റൊരു ആംബുലന്‍സും ഇതില്‍പ്പെടും.

ഫിറ്റ്‌നസ് ഇല്ലാതെയും ഇന്‍ഷുറന്‍സ് എടുക്കാതെയും പാലക്കാട് പട്ടണപരിധിയില്‍ ആംബുലന്‍സുകള്‍ ഓടുന്നു. എട്ട് വാഹനങ്ങളില്‍നിന്നായി 10,500 രൂപ പിഴ ഈടാക്കി. മോട്ടോര്‍വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് നിയമം ലംഘിച്ച് ഓടിയ ആംബുലന്‍സുകള്‍ പിടികൂടിയത്. ഫിറ്റ്‌നസ് ഇല്ലാത്ത ഒരു ആംബുലന്‍സും ഇന്‍ഷുറന്‍സ് ഇല്ലാത്ത മറ്റൊരു ആംബുലന്‍സും ഇതില്‍പ്പെടും.

പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ആറ് ആംബുലന്‍സ് ഉടമകളുടെ പേരിലും നടപടിയെടുത്തു. ഒഴിവുസമയങ്ങളില്‍ ആംബുലന്‍സുകളില്‍ ഇരുന്ന് മദ്യപിക്കുന്നുവെന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് രണ്ടുദിവസങ്ങളിലായി പരിശോധന നടത്തിയത്. ആംബുലന്‍സുകള്‍ കൂടാതെ, നിയമലംഘനം നടത്തിയ മറ്റു വാഹനങ്ങളുടെപേരിലും നടപടിയെടുത്തു.

കോഴിക്കോട് ബൈപാസില്‍ അനധികൃതമായി നിര്‍ത്തിയിട്ട പത്ത് വാഹനങ്ങളില്‍നിന്ന് പിഴ ഈടാക്കി. ലോറി ബുക്കിങ് ഓഫീസിന് സമീപം നിര്‍ത്തിയിട്ട വാഹനങ്ങളില്‍നിന്നാണ് പിഴ ഈടാക്കിയതെന്ന് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സമീപത്ത് ലോറി നിര്‍ത്തിയിടാന്‍ സൗകര്യമുണ്ടെങ്കിലും ഇത് ഉപയൊഗപ്പെടുത്താതെയാണ് അനധികൃതമായി റോഡരികില്‍ ലോറികള്‍ നിര്‍ത്തിയിടുന്നതെന്നും പറയുന്നു.

ലൈസന്‍സ് ഇല്ലാത്ത മൂന്നാളുകളുടെപേരിലും നടപടിയെടുത്തു. 20 വാഹനങ്ങളുടെ ഉടമകളില്‍നിന്നായി 65,500 രൂപ പിഴയിനത്തില്‍ ഈടാക്കി. മോട്ടോര്‍ വെഹിക്കിള്‍ ജി. ലാജി, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ടി.എസ്. മനോജ് കുമാര്‍, പി.വി. ബിജു തുടങ്ങിയവര്‍ പരിശോധന നടത്തി. വരും ദിവസങ്ങളിലും പരിശോധന തുടരും.

Leave a Reply