അഭിഭാഷക രംഗത്തെ വേറിട്ട വ്യക്‌തിത്വമായ ചെറുന്നിയൂര്‍ പി.ശശിധരന്‍ നായര്‍ അന്തരിച്ചു

0

തിരുവനന്തപുരം: അഭിഭാഷക രംഗത്തെ വേറിട്ട വ്യക്‌തിത്വമായ ചെറുന്നിയൂര്‍ പി.ശശിധരന്‍ നായര്‍ (84) അന്തരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്‌ക്കായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന്‌ 12.30 ന്‌ ശാന്തി കവാടത്തില്‍. ഭാര്യ: പരേതയായ എം. സീതാദേവി. മക്കള്‍: ബിന്ദുസുരേഷ്‌, ചെറുന്നിയൂര്‍ എസ്‌. ഉണ്ണിക്കൃഷ്‌ണന്‍ (സ്‌റ്റേറ്റ്‌ വിജിലന്‍സ്‌ പ്രോസിക്യൂട്ടര്‍). മരുമക്കള്‍: എസ്‌. സുരേഷ്‌ബാബു (ചാര്‍ട്ടഡ്‌ അക്കൗണ്ടന്റ്‌, സ്വാശ്രയ ഫീ റെഗുലേറ്ററി കമ്മിഷന്‍ അംഗം), രമാദേവി (എന്‍ജിനീയര്‍, മലിനീകരണ നിയന്ത്രണബോര്‍ഡ്‌ തിരുവനന്തപുരം). വി.എസ്‌. അച്യുതാനന്ദനുമായും എ.കെ.ജിയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ചെറിന്നിയൂര്‍ വി.എസിന്റെ അഴിമതിക്കെതിരായ പോരാട്ടങ്ങളില്‍ നിയമോപദേഷ്‌ടാവായി പ്രവര്‍ത്തിച്ചു.
ഗൗരിയമ്മ, ഇമ്പിച്ചിബാബ, പി.ഗോവിന്ദപ്പിള്ള, എം.കെ.കൃഷ്‌ണന്‍ എന്നിവര്‍ക്കായും കോടതിയില്‍ ഹാജരായിട്ടുണ്ട്‌. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്‌പീക്കര്‍ എം.ബി. രാജേഷ്‌ എന്നിവര്‍ അനുശോചിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here