ചാ​മ്പ്യ​ൻ​സ് ലീ​ഗ്: സെ​മി ഉ​റ​പ്പി​ച്ച് റ​യ​ൽ മാ​ഡ്രി​ഡ്, വി​യ്യാ​റ​ൽ

0

മാ​ഡ്രി​ഡ്/​മ്യൂ​ണി​ക്: യു​വേ​ഫ ചാ​ന്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ സ്പാ​നി​ഷ് ടീ​മു​ക​ളാ​യ റ‍​യ​ൽ മാ​ഡ്രി​ഡും വി​യ്യാ​റ​യ​ലും സെ​മി​യി​ൽ. ചെ​ൽ​സി​യെ ക്വാ​ർ​ട്ട​റി​ൽ‌ ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി 5-4ന് ​തോ​ൽ​പ്പി​ച്ചാ​ണ് റ​യ​ൽ സെ​മി ഉ​റ​പ്പി​ച്ച​ത്. ജ​ർ​മ​ൻ വ​ന്പ​നാ​യ ബ​യേ​ണ്‍ മ്യൂ​ണി​ക്കി​നെ ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി മ​റി​ക​ട​ന്നാ​ണ് വി​യ്യാ റ​യ​ൽ അ​വ​സാ​ന നാ​ലി​ൽ എ​ത്തി​യ​ത്.

സ്വ​ന്തം മൈ​താ​ന​മാ​യ സാ​ന്തി​യാ​ഗോ ബെ​ർ​ണ​ബ്യൂ​വി​ൽ ന​ട​ന്ന ര​ണ്ടാം പാ​ദ മ​ത്സ​ര​ത്തി​ൽ അ​വ​സാ​ന നി​മി​ഷ​ത്തെ ഗോ​ളി​ലൂ​ടെ​യാ​ണ് റ​യ​ൽ സെ​മി ക​ട​ന്ന​ത്. ആ​ദ്യ പാ​ദ​ത്തി​ൽ 3-1ന്‍റെ വി​ജ​യം റ​യ​ൽ നേ​ടി​യി​രു​ന്നു. ര​ണ്ടാം പാ​ദ മ​ത്സ​രം 3-2ന് ​ചെ​ൽ​സി വി​ജ​യി​ച്ചെ​ങ്കി​ലും 5-4 ന്‍റെ അ​ഗ്രി​ഗേ​റ്റ് സ്കോ​റി​ൽ റ​യ​ൽ മാ​ഡ്രി​ഡ് സെ​മി ഉ​റ​പ്പി​ച്ചു. ഒ​രു ഘ​ട്ട​ത്തി​ൽ അ​ഗ്രി​ഗേ​റ്റ് സ്കോ​റി​ൽ 3-4 എ​ന്ന നി​ല​യി​ൽ പു​റ​കി​ൽ പോ​യ ശേ​ഷ​മാ​ണ് റ​യ​ലി​ന്‍റെ തി​രി​ച്ചു​വ​ര​വ്.

ബ​യ​ൺ മ്യൂ​ണി​ക്കി​നെ അ​ലി​യാ​ൻ​സ് അ​രീ​ന​യി​ൽ അ​വ​രു​ടെ സ്വ​ന്തം കാ​ണി​ക​ൾ​ക്ക് മു​മ്പി​ൽ സ​മ​നി​ല​യി​ൽ കു​രു​ക്കി​യാ​ണ് വി​യ്യാ​റ​യ​ൽ സെ​മി ഉ​റ​പ്പി​ച്ച​ത്. ര​ണ്ടാം പാ​ദ ക്വാ​ർ​ട്ട​ർ 1-1 എ​ന്ന് അ​വ​സാ​നി​ച്ച​പ്പോ​ൾ അ​ഗ്രി​ഗേ​റ്റ് സ്കോ​റി​ൽ 2-1നാ​യി​രു​ന്നു വി​യ്യ​റ​യ​ൽ വി​ജ​യം. ആ​ദ്യ പാ​ദ​ത്തി​ൽ വി​യ്യാ​റ​യ​ൽ 1-0ന് ​വി​ജ​യ​ച്ചി​രുന്നു

LEAVE A REPLY

Please enter your comment!
Please enter your name here