രാ​ഹു​ലി​ന് സെ​ഞ്ചു​റി; മും​ബൈ​യ്ക്ക് 200 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

0

മും​ബൈ: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ ല​ക്നോ സൂ​പ്പ​ർ ജ​യ്ന്‍റ്സി​നെ​തി​രെ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് 200 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. നാ​യ​ക​ൻ കെ.​എ​ൽ. രാ​ഹു​ലി​ന്‍റെ സെ​ഞ്ചു​റി പ്ര​ക​ട​ന​മാ​ണ് ല​ക്നോ​വി​നെ മി​ക​ച്ച നി​ല​യി​ലെ​ത്തി​ച്ച​ത്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ല​ക്നോ നി​ശ്ചി​ത 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 199 റ​ണ്‍​സെ​ടു​ത്തു.

നാ​യ​ക​ന്‍റെ ക​രു​ത്ത് തെ​ളി​യി​ക്കു​ന്ന പ്ര​ട​ന​മാ​ണ് രാ​ഹു​ൽ കാ​ഴ്ച​വ​ച്ച​ത്. 60 പ​ന്തി​ൽ അ​ഞ്ച് സി​ക്സും ഒ​ൻ​പ​ത് ഫോ​റും ഉ​ൾ​പ്പെ​ടെ 103 റ​ണ്‍​സു​മാ​യി രാ​ഹു​ൽ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടു​ത്താ​തെ ക്രി​സീ​ൽ ഉ​റ​ച്ചു നി​ന്നു. രാ​ഹു​ലി​ന് ഡി ​കോ​ക്കും മ​നീ​ഷ് പാ​ണ്ഡെ​യും ഉ​റ​ച്ച പി​ന്തു​ണ ന​ൽ​കി​യ​തോ​ടെ ടീം ​സ്കോ​ർ ഇ​രു​ന്നൂ​റി​ന​രി​കി​ലേ​ക്ക് ഉ​യ​ർ​ന്നു.

ഡി ​കോ​ക്ക് 13 പ​ന്തി​ൽ 24 റ​ണ്‍​സും മ​നീ​ഷ് പാ​ണ്ഡെ 29 പ​ന്തി​ൽ 38 റ​ണ്‍​സും നേ​ടി. മാ​ർ​ക്ക​സ് സ്റ്റോ​യി​ന്സ് 10ഉം ​ദീ​പ​ക് ഹൂ​ഡ 15 റ​ണ്‍​സും നേ​ടി. മും​ബൈ​യ്ക്കാ​യി ജ​യ​ദേ​വ് ഉ​ന​ദ്ക​ട്ട് ര​ണ്ട് വി​ക്ക​റ്റ് നേ​ടി.

Leave a Reply