സീരിയല്‍ പ്രവര്‍ത്തകരുടെ വീട്ടില്‍ നിന്ന് കഞ്ചാവ് കണ്ടെത്തി; കഞ്ചാവ് പോലീസുകാർ കൊണ്ടുവന്ന് വെച്ചത്, കേസ് ഒഴിവാക്കാൻ കൈക്കൂലി ആവശ്യപ്പെട്ടെന്നും ആരോപണം

0

കാക്കനാട് : സീരിയൽ പ്രവർത്തകരുടെ വീട്ടിൽ നിന്ന് കഞ്ചാവ് കണ്ടെത്തി. ബുധനാഴ്ച കാക്കനാട് അത്താണി ജങ്ഷന് സമീപമാണ് ടി വി ശ്രീലാൽ അണിയറ പ്രവർത്തകർ താമസിക്കുന്ന മുറിയിൽ നിന്ന് പോലീസ് പരിശോധനയിൽ കഞ്ചാവ് കണ്ടെത്തിയത്.

ഇവരുടെ വീട്ടിൽ തൃക്കാക്കര സ്റ്റേഷനിലെ രണ്ടു പൊലീസുകാർ മഫ്തിയിൽ എത്തി പരിശോധന നടത്തുകയായിരുന്നു. ഈ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. എന്നാൽ തങ്ങൾ ഉപയോ​ഗിക്കുന്ന കഞ്ചാവ് അല്ല എന്ന നിലപാടാണ് വീട്ടിലുണ്ടായിരുന്നവർ സ്വീകരിച്ചത്.

തൃക്കാക്കര എസിപി പിവി ബേബി സ്ഥലത്തെത്തി. തങ്ങളുടെ മുറിയിലേക്ക് കയറിവന്ന് പൊലീസുകാർ അവരുടെ കൈവശമുണ്ടായിരുന്ന കഞ്ചാവിന്റെ പൊതി മുറിയിൽ ഇട്ടുവെന്നാണ് സീരിയൽ പ്രവർത്തകരുടെ വാദം. കേസ് ഒഴിവാക്കാൻ കൈക്കൂലി ആവശ്യപ്പെട്ടതായും സീരിയൽ പ്രവർത്തകർ ആരോപിക്കുന്നു. എന്നാൽ പൊലീസ്‌ ഇത് നിഷേധിച്ചു. തുടർന്ന്‌ കേസ്‌ രജിസ്റ്റർ ചെയ്യുകയായിരുന്നു.

Leave a Reply