സോ​നം ക​പൂ​റി​ന്‍റെ വീ​ട്ടി​ൽ ക​വ​ർ​ച്ച; 2.4 കോ​ടി പോ​യി

0

ന്യൂ​ഡ​ൽ​ഹി: ബോ​ളി​വു​ഡ് താ​രം അ​നി​ൽ ക​പൂ​റി​ന്‍റെ മ​ക​ളും ന​ടി​യു​മാ​യ സോ​നം ക​പൂ​റി​ന്‍റെ വീ​ട്ടി​ൽ ക​വ​ർ​ച്ച. പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും ഉ​ൾ​പ്പ​ടെ 2.4 കോ​ടി രൂ​പ​യു​ടെ വ​സ്തു​ക്ക​ൾ ന​ഷ്ട​മാ​യി. ഫെ​ബ്രു​വ​രി 11ന് ​ന​ട​ന്ന ക​വ​ർ​ച്ച​യെ​ക്കു​റി​ച്ച് ഇ​ന്നാ​ണ് പോ​ലീ​സ് വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്.

സം​ഭ​വം ന​ട​ന്ന് ര​ണ്ടാ​ഴ്ച​യോ​ളം പി​ന്നി​ട്ട ശേ​ഷം 23-നാ​ണ് വീ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യ​ത്. പി​ന്നാ​ലെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ പോ​ലീ​സ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ഇ​ന്നാ​ണ് പു​റ​ത്തു​വി​ട്ട​ത്.

സോ​ന​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മാ​ന രീ​തി​യി​ലു​ള്ള ര​ണ്ടാ​മ​ത്തെ സം​ഭ​വ​മാ​ണി​ത്. നേ​ര​ത്തെ താ​ര​ത്തി​ന്‍റെ ഭ​ർ​തൃ​പി​താ​വി​ന്‍റെ 27 കോ​ടി രൂ​പ ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ ന​ഷ്ട​മാ​യെ​ന്ന് പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ഒ​ൻ​പ​ത് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here