ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0

സാവോ പോളോ: ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 81 വയസുകാരനായ പെലെ ഒരു ട്യൂമര്‍ കാരണം കുറച്ച്‌ കാലമായി ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.
അതേ പ്രശ്‌നത്തിനാണ്‌ സാവോ പോളോയിലെ ആല്‍ബര്‍ട്ട്‌ ഐന്‍സ്‌റ്റൈന്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്‌. പെലെ കഴിഞ്ഞ സെപ്‌റ്റംബര്‍ മുതല്‍ ട്യൂമറിനുള്ള ചികിത്സയിലാണ്‌.
പെലെയുടെ ആരോഗ്യ നില തൃപ്‌തികരമാണെന്നും അടുത്ത ദിവസങ്ങളില്‍ തന്നെ ആശുപത്രി വിടുമെന്നും ഡോക്‌ടര്‍മാര്‍ അറിയിച്ചു. മൂന്ന്‌ ലോകകപ്പ്‌ കിരീടങ്ങള്‍ നേടിയ ഏക താരമാണ്‌ (1958, 1962, 1970). ”ദ്‌ കിങ്‌” എന്ന്‌ ആരാധകര്‍ സ്‌നേഹപൂര്‍വം വിളിക്കുന്ന പെലെ മാസത്തില്‍ ഒരിക്കല്‍ ആശുപത്രിയിലെത്തി വിശദ പരിശോധന നടത്താറുണ്ട്‌.

Leave a Reply