രണ്ടര കോടിയുടെ ഫെരാരി കാർ വാങ്ങി; ഷോറൂമിൽ നിന്നിറക്കി കൊണ്ട് പോകുന്ന വഴി ഇടിപ്പിച്ചു; മൂന്ന് കിലോമീറ്റർ കഴിഞ്ഞപ്പോഴേക്കും രണ്ടര കോടിയുടെ കാർ തവിടുപൊടി

0

പുതിയതായി എന്ത് വാങ്ങിയാലും അതിനു ഒരു പോറൽ പോലും വരുത്താതെ കൊണ്ട് നടക്കുന്നവരാണ് നമ്മൾ പലരും. അതിപ്പോൾ ഒരു കാർ ആണെങ്കിൽ പറയുകയും വേണ്ട. അതിനെ പൊന്നുപോലെ കൊണ്ട് നടക്കും. എന്നാൽ ഇവിടെ നടന്നത് അൽപ്പം കടന്നകൈ തന്നെയാണ്. രണ്ടര കോടി രൂപയ്‌ക്ക് ഫെരാരി കാർ വാങ്ങിക്കൊണ്ട് പോകുന്ന വഴി തന്നെ അപകടത്തിൽപ്പെട്ടു.

യുകെയിലെ ഡെർബിയിലാണ് സംഭവം. ഡെർബിഷയർ റോഡ്‌സ് പോലീസാണ് സംഭവം സോഷ്യൽ മീഡിയയിൽ പങ്ക് വച്ചത്. ‘ ഏപ്രിൽ 1 ന് രാവിലെയാണ് ഷോറൂമിൽ നിന്ന് ഫെരാരി 488 ആഡംബര സ്‌പോർട്‌സ് കാർ ഒരാൾ സ്വന്തമാക്കിയത് . എന്നാൽ ഷോറൂമിൽ നിന്നിറങ്ങി 2 മൈൽ തികച്ചില്ല , അതിനു മുൻപേ കാർ ആക്സിഡന്റിൽപ്പെട്ടു‘. പോലീസ് പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.

ഫെരാരിയുടെ മുൻഭാഗം തകർന്ന നിലയിൽ റോഡിന്റെ സൈഡിൽ പാർക്ക് ചെയ്തിരിക്കുന്നത് കാണാം. ബോണറ്റും പൂർണ്ണമായും തകർന്നിട്ടുണ്ട്. എന്നാൽ ഇതിന്റെ ഡ്രൈവർക്ക് പരിക്കുകളൊന്നുമില്ലെന്നതാണ് അത്ഭുതം. എന്നാൽ വാഹനം എങ്ങനെയാണ് അപകടത്തിൽപ്പെട്ടതെന്നോ , ഉടമ ആരെന്നോ പോലീസ് വ്യക്തമാക്കിയിട്ടില്ല. ഏപ്രിൽ ഒന്നിന് അപകടമുണ്ടായി എന്ന് കരുതി ഇത് തമാശയല്ലെന്നും ഡെർബി പോലീസിംഗ് യൂണിറ്റ് വ്യക്തമാക്കി. അതേസമയം കാർ ഡ്രൈവറുടെ അനാസ്ഥയെ കുറ്റപ്പെടുത്തി സോഷ്യൽ മീഡിയയിൽ കമന്റുകളും സജീവമാണ്

LEAVE A REPLY

Please enter your comment!
Please enter your name here