ഭൂമിയുടെയും മോട്ടോര്‍ വാഹനങ്ങളുടെയും നികുതിനിരക്കുകളിലാണു വന്‍വര്‍ധന

0

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍, പാചകവാതക വിലക്കയറ്റത്തിലും പൊറുതിമുട്ടുന്ന പൊതുജനത്തിന്‌ ഇന്നുമുതല്‍ കൂടുതല്‍ ഭാരങ്ങള്‍ ചുമക്കേണ്ടിവരും. കേന്ദ്ര-സംസ്‌ഥാനബജറ്റുകളിലെ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെയാണിത്‌. കുടിവെള്ളം മുതല്‍ ഭൂമി ഇടപാടുകള്‍ വരെ ചെലവേറിയതാകും. സംസ്‌ഥാനബജറ്റിന്റെ അടിസ്‌ഥാനത്തില്‍ ഭൂമിയുടെയും മോട്ടോര്‍ വാഹനങ്ങളുടെയും നികുതിനിരക്കുകളിലാണു വന്‍വര്‍ധന.

എല്ലാ സ്ലാബുകളിലും അടിസ്‌ഥാനഭൂനികുതി വര്‍ധിപ്പിച്ച്‌ ഉത്തരവിറങ്ങി. 80 കോടി രൂപയുടെ അധികവരുമാനമാണു സര്‍ക്കാര്‍ പ്രതീക്ഷ.
ഗ്രാമപഞ്ചായത്ത്‌/മുനിസിപ്പാലിറ്റി/കോര്‍പറേഷനുകളില്‍ 40.47 ആറിനു മുകളില്‍ ഭൂനികുതിക്കു പുതിയ സ്ലാബ്‌.
ഭൂമിയുടെ ന്യായവിലയില്‍ 10% വര്‍ധന. രജിസ്‌ട്രേഷനു ചെലവേറും.
രണ്ടുലക്ഷം രൂപവരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകളുടെ ഒറ്റത്തവണ വാഹനനികുതിയില്‍ 1% വര്‍ധന.
പഴയവാഹനങ്ങളുടെ ഹരിതനികുതിയില്‍ 50% വര്‍ധന. പുതിയ വാഹനങ്ങള്‍ക്കും ഇന്നു മുതല്‍ ഹരിതനികുതി.
രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ്‌ ഫീസുകള്‍ ഉള്‍പ്പെടെ മോട്ടോര്‍ വാഹനവകുപ്പിന്റെ മിക്ക സേവനങ്ങള്‍ക്കും ചെലവേറും
വെള്ളക്കരത്തില്‍ 5% വര്‍ധന.
ക്രിപ്‌റ്റോ കറന്‍സി ഉള്‍പ്പെടെ ഡിജിറ്റല്‍ ആസ്‌തികള്‍ക്ക്‌ ഇന്നുമുതല്‍ 30% നികുതി.
5% നികുതിവര്‍ധനയോടെ ഗാര്‍ഹിക ഉപയോക്‌താവിന്‌ 1000 ലിറ്റര്‍ വെള്ളത്തിന്‌ 4.41 രൂപ ചെലവാകും. (നിലവില്‍ 4.20 രൂപ)
ഗാര്‍ഹികേതര കണക്‌ഷനുകള്‍ക്കും എല്ലാ സ്ലാബിലും 5% വര്‍ധന.
5000 ലിറ്റര്‍ വരെ വെള്ളത്തിനു കുറഞ്ഞനിരക്ക്‌ 22.05 രൂപയാകും. (നിലവില്‍ 21 രൂപ).
പ്രതിമാസം 10,000 ലിറ്ററിലേറെ ഉപയോഗിച്ചാല്‍ ഏഴ്‌ സ്ലാബ്‌ അടിസ്‌ഥാനമാക്കി ബില്ലില്‍ 5% വര്‍ധന. (അധികമുള്ള 1000 ലിറ്ററിന്‌ 5.51-15.44 രൂപവരെ).
പ്രതിമാസം 15,000 ലിറ്റര്‍ വരെ ഉപയോഗിക്കുന്ന ബി.പി.എല്‍. കുടുംബങ്ങള്‍ക്കു സൗജന്യം തുടരും.
ഗാര്‍ഹികേതര ഉപയോക്‌താക്കള്‍ക്ക്‌ 1000 ലിറ്ററിന്‌ 15.75 രൂപയായിരുന്നത്‌ 16.54 രൂപയാകും.
വ്യാവസായിക കണക്‌ഷനുകള്‍ക്ക്‌ 1000 ലിറ്ററിന്‌ 44.10 രൂപ.
എക്‌സൈസ്‌ സേവനങ്ങള്‍ ഇന്നു മുതല്‍ ഓണ്‍ലൈന്‍

വെള്ളക്കരം: 5% വര്‍ധന (പഴയ നിരക്ക്‌ ബ്രാക്കറ്റില്‍)

ഗാര്‍ഹിക ഉപയോക്‌താക്കള്‍ക്ക്‌ പ്രതിമാസം 1,000 ലിറ്റര്‍ ജലത്തിന്‌ ഇന്നു മുതല്‍ മിനിമം നിരക്ക്‌ 4.41 രൂപ(4.20)
1000-5000 ലിറ്റര്‍ വരെ മിനിമം നിരക്ക്‌ 22.05 രൂപ (21 )

ഭൂ നികുതി വര്‍ധന

കോര്‍പ്പറേഷന്‍(പഴയ നിരക്ക്‌ ബ്രാക്കറ്റില്‍)
1.62 ആര്‍. വരെ: 20 രൂപ(10)
1.62 നു മേല്‍: 30 രൂപ (20)

മുനിസിപ്പാലിറ്റി
2.43 ആര്‍ വരെ: 10 രൂപ(5)
2.43 ആറിനുമേല്‍: 15 രൂപ (10)

പഞ്ചായത്ത്‌
8.1 ആര്‍ വരെ: അഞ്ചു രൂപ(2.50)
8.1 ആറിനു മേല്‍: എട്ടു രൂപ (5)

വാഹന രജിസ്‌ട്രേഷന്‍ പുതുക്കല്‍(പഴയ നിരക്ക്‌ ബ്രാക്കറ്റില്‍)

2 വീലര്‍: 1000 രൂപ (300)
3 വീലര്‍: 2,500 രൂപ (600)
കാര്‍: 5,000 രൂപ(600)
മറ്റു വാഹനങ്ങള്‍: 6,000 രൂപ (3000)
ഇറക്കുമതി 2 വീലര്‍: 10,000 രൂപ (2,500)
ഇറക്കുമതി കാര്‍: 40,000 രൂപ (5,000)
ഫിറ്റ്‌നസ്‌ പരിശോധനാ ഫീസ്‌
2 വീലര്‍: 1,400 രൂപ (400)
3 വീലര്‍: 4,300 രൂപ (400)
കാര്‍: 8,300 രൂപ (600)
ഹെവി വാഹനങ്ങള്‍: 13,500രൂപ (800)

ചെലവ്‌ കുറയുന്നവ

ധരിക്കാവുന്നതും കേള്‍ക്കാവുന്നതുമായ ഉപകരണങ്ങള്‍
ഇലക്‌ട്രോണിക്‌ സ്‌മാര്‍ട്ട്‌ മീറ്ററുകള്‍
മൊബൈല്‍ ഫോണ്‍ ചാര്‍ജറുകളുടെ ട്രാന്‍സ്‌ഫോമര്‍
ക്യാമറ ലെന്‍സുകള്‍
രത്‌നങ്ങളും ആഭരണങ്ങളും

Leave a Reply