‘ബീസ്റ്റി’ലെ അറബിക് കുത്തിന് ചുവടുവെച്ച് ബാഡ്മിന്റൺ താരം പി വി സിന്ധു; വൈറലായ വീഡിയോ കാണാം

0

‘ബീസ്റ്റി’ലെ അറബിക് കുത്തിന് ചുവടുവെച്ച് ബാഡ്മിന്റൺ താരം പി വി സിന്ധു

സിനിമ റിലീസ് ചെയ്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും വിജയ് നായകനായ ‘ബീസ്റ്റ്’ സിനിമയിലെ അറബിക് കുത്ത് ഡാൻസിന്റെ ട്രെൻഡ് ഇനിയും അവസാനിച്ചിട്ടില്ല. നിരവധി സെലിബ്രിറ്റികൾ അറബിക് കുത്ത് ഡാൻസിന് ചുവടു വെക്കുകയും അത് വൈറൽ ആയി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, ബാഡ്മിന്റൺ താരം പി.വി.സിന്ധുവും ഈ പാട്ടിന് ചുവട് വെച്ചിരിക്കുകയാണ്.

തന്റെ ഇൻസ്റ്റഗ്രാം പേജിലാണ് അറബിക് കുത്ത് ഡാൻസ് കളിക്കുന്ന വീഡിയോ സിന്ധു പങ്കുവച്ചത്. പ്രമുഖരടക്കം നിരവധി പേർ സിന്ധുവിന് ഡാൻസ് വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്.

വിജയുടെയും പൂജ ഹെഡ്ഗെയുടെയും കിടിലൻ നൃത്തച്ചുവടുകളാണ് ബീസ്റ്റിലെ ഗാനത്തിന്റെ മുഖ്യ ആകർഷണം. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയ ഗാനത്തിന്റെ വരികൾ നടൻ ശിവകാർത്തികേയന്റേതാണ്. വാലന്റൈൻസ് ഡേയിലാണ് ബീസ്റ്റിന്റെ അണിയറപ്രവർത്തകർ സിനിമയിലെ ആദ്യ ഗാനമായ അറബിക് കുത്തിന്റെ ലിറിക് വീഡിയോ റിലീസ് ചെയ്തത്. യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്തായിരുന്നു ഈ ഗാനം.

Leave a Reply