പാൽക്കുപ്പിയിൽ പാലിന് പകരം കുഞ്ഞിന് നൽകിയത് മദ്യം; നാലാഴ്ചമാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് അച്ഛനും അമ്മയും ചേർന്ന്

0

അറ്റ്ലാന്‍റ: അമേരിക്കയിലെ പോൾഡിങ് കൗണ്ടിയിൽ നാലാഴ്ച പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ മാതാപിതാക്കൾ അറസ്റ്റിൽ. പാൽകുപ്പിയിൽ മദ്യം നൽകിയാണ് കുട്ടിയെ കൊലപ്പെടുത്തിയത് എന്നാണ് പോലീസ് പറയുന്നത്. കുട്ടിയെ കുറിച്ച് അറ്റ്‌ലാന്റയിലെ ചിൽഡ്രൻസ് ഹെൽത്ത്‌കെയറിലെ അധികാരികൾ പൊലീസിനെ അറിയിച്ചതോടെയാണ് സംഭവത്തിൽ അന്വേഷണം ആരംഭിക്കുന്നത്.

പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് നിയമപരമായി അനുവദിച്ചതിന്‍റെ നാലിരട്ടിയിലധികം മദ്യം കുഞ്ഞിന് ഇവർ നൽകിയതായി ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തു. കേസിൽ സിഡ്‌നി ഡൺ (24), മാക്വിസ് കോൾവിൻ (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.താന്‍ ധാരാളം മദ്യം കഴിച്ചിരുന്നെന്നും മുലയൂട്ടുന്നതിലൂടെ കുഞ്ഞിന് വിഷബാധയേറ്റതാകാനാണ് സാധ്യതയെന്നുമാണ് ആദ്യം ഡൺ പൊലീസിനോട് പറഞ്ഞത്.

എന്നാൽ അന്വേഷണത്തിൽ കോൾവിൻ കൂഞ്ഞിന്‍റെ പാൽക്കുപ്പിയിൽ മദ്യമൊഴിച്ച് നൽകിയതാണ് മരണകാരണമെന്ന് കണ്ടെത്തി. ഇരുവർക്കുമെതിരെ കൊലപാതകം, ക്രൂരത തുടങ്ങിയ നിരവധി വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here