മുഖ്യമന്ത്രിക്കു പിന്നാലെ ചികിത്സയ്‌ക്കായി പാര്‍ട്ടി സെക്രട്ടറിയും അമേരിക്കയിലേക്ക്‌

0

തിരുവനന്തപുരം : മുഖ്യമന്ത്രിക്കു പിന്നാലെ ചികിത്സയ്‌ക്കായി പാര്‍ട്ടി സെക്രട്ടറിയും അമേരിക്കയിലേക്ക്‌. മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെയാണ്‌ അമേരിക്കയിലേക്കു പോകുന്നത്‌.
ഈ മാസം 30-നായിരിക്കും സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ യു.എസ്‌. യാത്ര. രണ്ടാഴ്‌ച അദ്ദേഹം യു.എസിലായിരിക്കും.
മുഖ്യമന്ത്രിയെപ്പോലെ പാര്‍ട്ടി സെക്രട്ടറിയുടെ ചുമതല ആര്‍ക്കും കൈമാറാതെയാണ്‌ കോടിയേരിയുടെയും യാത്ര. പാന്‍ക്രിയാസിലെ അര്‍ബുദബാധയെത്തുടര്‍ന്ന്‌ 2019-ല്‍ കോടിയേരി അമേരിക്കയില്‍ ചികിത്സ തേടിയിരുന്നു.
രണ്ടു വര്‍ഷത്തിനുശേഷം പരിശോധനയ്‌ക്കായി വീണ്ടും എത്തണമെന്ന്‌ അന്നു ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. രണ്ടുവര്‍ഷം കഴിഞ്ഞ സാഹചര്യത്തിലാണ്‌ വീണ്ടും പരിശോധനയ്‌ക്കായി യു.എസിലേക്കു പോകുന്നത്‌.

Leave a Reply