സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ ബലാത്സംഗ കേസിൽ പരാതിപ്പെട്ട യുവതി പൊലീസ് ആസ്ഥാനത്ത്

0

കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ ബലാത്സംഗ കേസിൽ പരാതിപ്പെട്ട യുവതി പൊലീസ് ആസ്ഥാനത്ത്. കേസെടുത്ത് രണ്ട് മാസം കഴിഞ്ഞിട്ടും ബാലചന്ദ്രകുമാറിനെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുകയാണെന്നാണ് പരാതിക്കാരി പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് പരാതിക്കാരി ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.

ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തുന്നു, കേസിൽ നിന്ന് പിന്മാറാൻ സ്വാധീനിക്കുന്നു, പ്രതിയുടെ സുഹൃത്തായ ബൈജു കൊട്ടാരക്കര ചാനലുകളിലൂടെ അവഹേളിക്കുന്നു എന്നെല്ലാം അറിയിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. ബാലചന്ദ്രകുമാറിനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും പരാതിക്കാരി ആവശ്യപ്പെടുന്നു. ബാലചന്ദ്രകുമാർ നുണ പരിശോധനയ്ക്ക് തയാറാകണമെന്നും പരാതിക്കാരി ആവശ്യപ്പെടുന്നു.
കേസിൽ പൊലീസിനെയും തൊഴിലുടമയേയും ഉപയോഗിച്ച് ഇരയെ ഭീഷണിപ്പെടുത്തിയതായി പരാതിക്കാരിയുടെ അഭിഭാഷകയും പറഞ്ഞിരുന്നു. ഇതിനെതിരെ ഡിജിപിക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും അഭിഭാഷക കുറ്റപ്പെടുത്തി. കഴിഞ്ഞ ഫെബ്രുവരിയിലാണ് കണ്ണൂർ സ്വദേശിനിയായ യുവതി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പീഡന പരാതി നൽകിയത്. സിനിമ ഗാനരചയിതാവിന്റെ കൊച്ചിയിലെ വീട്ടിൽ വച്ച് തന്നെ പത്ത് വർഷം മുൻപ് പീഡിപ്പിച്ചുവെന്നാണ് പരാതി.
ജോലി വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തിയ ശേഷം ബലമായി പീഡിപ്പിച്ചെന്നാണ് ആരോപണം. പീഡനത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയശേഷം ഭീഷണിപ്പെടുത്തിയെന്നും അതിനാൽ പരാതി നൽകില്ലെന്നും യുവതി ആരോപിച്ചിരുന്നു. ഇപ്പോള്‍ നടിയുടെ നീതിക്ക് വേണ്ടി ബാചന്ദ്രകുമാർ രംഗത്ത് വന്നത് കണ്ടപ്പോഴാണ് ദുരനുഭവം തുറന്നുപറയാന്‍ തയ്യാറായതെന്നാണ് യുവതി പറഞ്ഞിരുന്നു.
എന്നാൽ ദിലീപ് ഇടപെട്ട് മനപ്പൂർവ്വം കെട്ടിച്ചമച്ച പരാതിയാണിതെന്ന വാദമാണ് ബാലചന്ദ്ര കുമാർ ഉയർത്തുന്നത്. ബലാത്സംഗ ആരോപണത്തിന് പിന്നിൽ നടൻ ദിലീപാണെന്നും ദിലീപിനെതിരെ ആരോപണം ഉന്നയിച്ചതിനെ പ്രതികാരമായിട്ടാണ് തനിക്കെതിരെ ബലാൽസംഗ പരാതി നൽകിയതെന്നും അവർ പറയുന്നു.
അതേസമയം നടിയെ ആക്രമിച്ച കേസിൽ നാൾക്ക് നാൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത് പുതിയ പുതിയ തെളിവുരളാണ്. സാക്ഷി മൊഴികൾ അട്ടിമറിച്ചതിന്റെ കൂടുതൽ തെളിവുകളും കഴിഞ്ഞ ദിവസം പുറത്ത് വന്നു. പ്രോസിക്യൂഷൻ സാക്ഷിയിരുന്ന ദിലീസിന്റെ സഹോദരൻ അനൂപുമായി അഭിഭാഷകൻ ബി രാമൻപിള്ള നടത്തിയ സംഭാഷണമാണ് അന്വേഷണ സംഘം ഹൈക്കോടതിയിൽ ഇന്നലെ സമർപ്പിച്ചത്. പൾസർ സുനി ദിലീപിനയച്ച കത്തിനെക്കുറിച്ച് എങ്ങനെ മൊഴി നൽകണമെന്ന് ബി രാമൻപിള്ള പ്രോസിക്യൂഷൻ സാക്ഷിയെ പറഞ്ഞ് പഠിപ്പിക്കുന്നത് പുറത്ത് വന്ന ശബ്ദ രേഖയിലൂടെ വ്യക്തമായിട്ടുണ്ട്.

ഗൂഢാലോചന കേസിൽ പ്രധാന തെളിവുക​ളിൽ ഒന്നാണ് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി പണം ആവശ്യപ്പെട്ട് ദിലീപിനയച്ച കത്ത്. ഈ കത്തിനെക്കുറിച്ച് പൊലീസ് നടത്തിയ കണ്ടെത്തലുകൾ എങ്ങനെ മാറ്റിപ്പറയണമെന്ന് രാമൻപിള്ള അനൂപിനെ പറഞ്ഞു പഠിപ്പിക്കുന്ന ശബ്ദ രേഖയും ഇപ്പോൾ തെളിവായി വന്നിരിക്കുകയാണ്. മൊബൈൽ ഫോണിൽ നിന്നും നശിപ്പിച്ചു കളയണമെന്ന് അഭിഭാഷകർ നിർദ്ദേശിച്ചുവെന്ന് കരുതുന്ന 10 ഡിജിറ്റൽ ഫയലുകൾ സായ്ശങ്കർ വീണ്ടെടുത്ത് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.
നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലും അന്വേഷണം വേഗത്തിലാക്കാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ കാവ്യ മാധവനെ അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്തേക്കും. കേസിൽ ആദ്യഘട്ട കുറ്റപത്രം നൽകിയത് 2017 ഏപ്രിൽ 17 നായിരുന്നു. ഏപ്രിൽ 10 നാണ് ജയിലിൽ വെച്ച് സുനിൽ ദിലീപിന് കത്ത് എഴുതിയത്. ഈ കത്ത് ദിലീപിന് കൈമാറാൻ സുനിയുടെ ആവശ്യപ്രകാരം വിഷണു ദിലീപിന്റെ വിട്ടിലെത്തിയിരുന്നു.
പിന്നീട് ദിലിപിന്റെ മാനേജർ അപ്പുണിയെ കണ്ട് ഇക്കാര്യം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾ എങ്ങനെ തിരുത്തണമെന്ന് സംഭാഷണത്തിലുണ്ട്. മൊഴി പഠിപ്പിക്കുന്നതിനിടെ അനൂപ് മൊബൈൽ ഫോണിൽ ഇത് റെക്കോഡ് ചെയ്യുകയായിരുന്നു. ശബ്ദരേഖയിൽ ദിലീപിന്റെ മുൻ ഭാര്യ മഞ്ജു വാര്യരെയും സംവിധായകൻ ശ്രീകുമാർ മേനോനെയും പറ്റിയും പരാമർശമുണ്ട്. അനൂപിന്റെ ഫോൺ പരിശോധനയിൽ ലഭിച്ച ഈ തെളിവ് ക്രൈംബ്രാഞ്ച് സംഘം ഹൈക്കോടതിയിൽ കൈമാറി. കേസിൽ അഭിഭാഷകൻ ചട്ടം ലംഘിച്ച് എങ്ങനെ ഇടപെട്ടു എന്നതിന്റെ തെളിവായാണ് ഓഡിയോ കൈമാറിയത്.
ഇതിനിടെ നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സഹോദരി ഭർത്താവിനെതിരായ മാധ്യമവാർത്തകൾക്കുള്ള വിലക്ക് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് പുറത്ത് വന്നു. കേസിലെ എതിർ കക്ഷിയായ ഒരു സ്വകാര്യ ചാനലിന് മാത്രമാണ് വാർത്ത പ്രസിദ്ധീകരിക്കുന്നതിന് താൽക്കാലിക വിലക്കേർപ്പെടുത്തിയത്.
അതേസമയം കേസിലെ പ്രധാന സാക്ഷിയായ അനുപിനെയാണ് അഭിഭാഷകൻ പറഞ്ഞ് പഠിപ്പിക്കുന്നത് ഇങ്ങനെയാണ്. ‘ദിലീപിന് ശത്രുക്കളുണ്ടെന്ന് പറയണം. ശ്രീകുമാർ മേനോനും ലിബർട്ടി ബഷീറും ശത്രുവാണെന്ന് പറയണം. ശ്രീകുമാർ മേനോനും മഞ്ജവും തമ്മിൽ അടുപ്പമുണ്ടെന്ന് പറയണം’ തുടങ്ങിയ കാര്യങ്ങളാണ് അനൂപിനെ പഠിപ്പിക്കുന്നത്. കൂടാതെ ഗുരുവായൂരുള്ള ഡാൻസ് പ്രോഗ്രാമിൻറെ പേരിൽ വീട്ടിൽ വഴക്കുണ്ടായെന്നും മഞ്ജുവും ദിലീപും തമ്മിൽ അകൽച്ചയിലായിരുന്നെന്ന രീതിയിൽ വേണം സംസാരിക്കാനെന്നും അഭിഭാഷകൻ പറയുന്നുണ്ട്. കൂടാതെ ഗുരുവായൂരുള്ള ഡാൻസ് പ്രോഗ്രാമിൻറെ പേരിൽ വീട്ടിൽ വഴക്കുണ്ടായെന്നും മഞ്ജുവും ദിലീപും തമ്മിൽ അകൽച്ചയിലായിരുന്നെന്ന രീതിയിൽ വേണം സംസാരിക്കാനെന്നും അഭിഭാഷകൻ പറയുന്നുണ്ട്.

Leave a Reply