ജനങ്ങളുടെ പ്രശ്നങ്ങൾ ചോദിച്ചറിയാൻ കുതിരപ്പുറത്ത് എത്തുന്ന പഞ്ചായത്ത് അംഗം; വൈറലായി മാറിയ മനു ഇവിടെയുണ്ട്

0

കോ​ന്നി (പത്തനംതിട്ട): കുതിരപ്പുറത്ത് എത്തി ജനങ്ങളുടെ പ്രശ്നങ്ങൾ ചോദിച്ചറിയുന്ന രാജാക്കന്മാർ പണ്ട് ഉണ്ടായിരുന്നിരിക്കാം. എന്നാൽ തന്റെ വാർഡിലെ ജനങ്ങളുടെ എല്ലാ കാര്യത്തിനും കുതിരപ്പുറത്ത് എത്തുന്ന ഒരു പഞ്ചായത്ത് അംഗം ഇവിടെയുണ്ട്. കലഞ്ഞൂർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡാ​യ കു​ള​ത്തു​മ​ണ്ണി​ലെ അം​ഗം മ​നു ആണ് സ്വന്തം കുതിരപ്പുറത്ത് എത്തുന്നത്.

ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​യാ​യി ജ​യി​ച്ച മ​നു മെം​ബ​ർ ആ​കു​ന്ന​തി​നു​മു​മ്പേ പ്ര​ദേ​ശ​ത്തെ തെ​രു​വു​വി​ള​ക്കു​ക​ളി​ലെ ബ​ൾ​ബു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്കു​ന്ന ജോലി​യും ചെ​യ്യു​ന്നു​ണ്ട്. 15 വർഷമായി മ​നു ഈ ​ജോ​ലി തു​ട​രു​ന്നു. 13 വ​ർ​ഷം പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ലും മ​നു ഇ​തേ ജോ​ലി ചെ​യ്തി​രു​ന്നു.

ക​ല​ഞ്ഞൂ​ർ പ​ഞ്ചാ​യ​ത്തി​ൽ 100 ബ​ൾ​ബ്​ മാ​ത്ര​മാ​ണ് മാ​റ്റി​സ്ഥാ​പി​ക്കാ​ൻ മ​നു​വി​ന് ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ, പോ​ത്തു​പാ​റ, അ​ഞ്ചു​മു​ക്ക്, വാ​ക​പ്പാ​റ, കുള​ത്തു​മ​ൺ എ​ന്നി​വി​ട​ങ്ങ​ളി​ൽ വ്യാപി​ച്ചു​കി​ട​ക്കു​ന്ന പ്ര​ദേ​ശ​ത്തെ ബ​ൾ​ബു​ക​ൾ മാ​റാ​ൻ 350 എ​ണ്ണം വേ​ണ്ടി വ​രും.

ഇ​തി​നു​ള്ള പ​ണം ത​നി​ക്ക് കി​ട്ടു​ന്ന ഓ​ണ​റേ​റി​യ​ത്തി​ൽ​നി​ന്നു​മാ​ണ് ക​ണ്ടെ​ത്തു​ന്ന​തെ​ന്നും മ​നു പ​റ​യു​ന്നു. കൂ​ടാ​തെ, ഓ​ണ​റേ​റി​യ​ത്തി​ൽ കി​ട്ടു​ന്ന പ​ണം മു​ഴു​വ​ൻ സ്വ​ന്തം പ്ര​ദേ​ശ​ത്തെ ജനങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​ണ് ചെ​ല​വാ​ക്കു​ന്ന​ത്. പ​ന്ത​ൽ ഡെ​ക്ക​റേ​ഷ​ൻ ജോ​ലി​യും മ​നു​വി​നു​ണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here