എട്ടു വയസുകാരിയോടു ലൈംഗികാതിക്രമം കാട്ടിയ കേസിലെ പ്രതിയായ എഴുപത്തിരണ്ടുകാരന്‌ 65 വര്‍ഷം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ

0

പട്ടാമ്പി: എട്ടു വയസുകാരിയോടു ലൈംഗികാതിക്രമം കാട്ടിയ കേസിലെ പ്രതിയായ എഴുപത്തിരണ്ടുകാരന്‌ 65 വര്‍ഷം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ. ഒറ്റപ്പാലം മുളഞ്ഞൂര്‍ സ്വദേശി അപ്പു(72)വിനെയാണ്‌ പട്ടാമ്പി എഫ്‌.ടി.എസ്‌.സി. ജഡ്‌ജി സതീഷ്‌കുമാര്‍ ശിക്ഷിച്ചത്‌.
2020 ലാണ്‌ കേസിനാസ്‌പദമായ സംഭവം. കുട്ടിയുടെ പരാതിപ്രകാരം ഒറ്റപ്പാലം സി.ഐ. മൊഴി രേഖപ്പെടുത്തിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. നിഷ വിജയകുമാര്‍ ഹാജരായി. കോടതി നടപടിക്രമങ്ങള്‍ക്കുശേഷം പ്രതിയെ വിയ്യൂര്‍ ജയിലിലേക്കു മാറ്റും.

LEAVE A REPLY

Please enter your comment!
Please enter your name here