സാമൂഹിക മാധ്യമത്തിലെ വിദ്വേഷപോസ്‌റ്റിനെത്തുടര്‍ന്നു കര്‍ണാടകത്തിലുണ്ടായ സംഘര്‍ഷത്തില്‍ 40 പേര്‍ അറസ്‌റ്റില്‍

0

ഹൂബ്ലി: സാമൂഹിക മാധ്യമത്തിലെ വിദ്വേഷപോസ്‌റ്റിനെത്തുടര്‍ന്നു കര്‍ണാടകത്തിലുണ്ടായ സംഘര്‍ഷത്തില്‍ 40 പേര്‍ അറസ്‌റ്റില്‍. ധാര്‍വാഡ്‌ ജില്ലയിലെ പഴയ ഹൂബ്ലി പോലീസ്‌ സ്‌റ്റേഷനുനേരേ അക്രമാസക്‌തരായ ജനക്കൂട്ടം നടത്തിയ കല്ലേറില്‍ ഇന്‍സ്‌പെക്‌ടര്‍ അടക്കം 12 പോലീസുകാര്‍ക്കു പരുക്ക്‌.
പോലീസ്‌ വാഹനങ്ങള്‍ ഉള്‍പ്പെടെ തകര്‍ത്താണ്‌ അക്രമികള്‍ ശനിയാഴ്‌ച രാത്രി ധാര്‍വാഡില്‍ തേര്‍വാഴ്‌ച നടത്തിയത്‌. സാമൂഹികമാധ്യമത്തില്‍ ഒരു പ്രത്യേക മതവിഭാഗത്തെ അപഹസിച്ച്‌ ഒരാള്‍ വിദ്വേഷപോസ്‌റ്റിട്ടതാണ്‌ സംഘര്‍ഷങ്ങള്‍ക്കു തുടക്കം. ഇയാള്‍ക്കെതിരേ പോലീസ്‌ കേസെടുത്തെങ്കിലും നടപടിയില്‍ തൃപ്‌തരാകാതെ സംഘടിച്ചെത്തിയവര്‍ ചേര്‍ന്ന്‌ അര്‍ധരാത്രിയോടെ ആക്രമണം അഴിച്ചുവിടുകയായിരുന്നെന്ന്‌ ഹൂബ്ലി-ധാര്‍വാഡ്‌ കമ്മിഷണര്‍ ലാഭു റാം പറഞ്ഞു. ഹൂബ്ലിയിലെ പഴയ പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ ഇരച്ചെത്തിയ അക്രമികള്‍ ശക്‌തമായ കല്ലേറു നടത്തി. കണ്ണീര്‍വാതകം പ്രയോഗത്തിനൊപ്പം ലാത്തിവീശിയുമാണ്‌ ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്‌.
കല്ലേറില്‍ 12 പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കു പരുക്കേറ്റു. അക്രമസംഭവങ്ങളില്‍ ആറു കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌. നാല്‍പ്പതോളം പേരെ അറസ്‌റ്റ്‌ ചെയ്‌തതായും കമ്മിഷണര്‍ അറിയിച്ചു.

പഴയ ഹൂബ്ലി പോലീസ്‌ സ്‌റ്റേഷനുനേരേ അക്രമാസക്‌തരായ ജനക്കൂട്ടം നടത്തിയ കല്ലേറില്‍ ഇന്‍സ്‌പെക്‌ടര്‍ അടക്കം 12 പോലീസുകാര്‍ക്കു പരുക്ക്‌.

Leave a Reply